കളിമുറ്റത്തെ കുസൃതികൾക്ക് വിടചൊല്ലി അറിവിന്റെ പുതു ലോകത്തേക്ക് .....
ജൂണ്‍ മാസത്തിലെ ഒരു പെരുമഴയത്ത് ഞാനെന്റ മകനുമായി അറിവിന്റ അക്ഷരമുറ്റത്തേക്ക് അവന്റെ പുതിയ ലോകത്തേക് ....
ഇന്നവൻ വളരെ സന്തോഷവാനാണ് പുത്തനുടുപ്പും പുതിയ ബാഗും അവന്റെ പോപ്പി കുടയുമായി അക്ഷരമുറ്റത്തെ ആദ്യച്ചുവടുകളുറപ്പികാനുള്ള അവന്റെ ആദ്യ യാത്ര .....
ആ പുതുനറുമണങ്ങളിലുടെ ഞാനും യാത്രയായി എന്റെയും ബാല്യകാലത്തേക്ക് ....വർഷങ്ങൾക്കു മുൻപ് ഞാനും എന്റെ അമ്മയുടെ വിരൽതുമ്പിൽ പിടിച്ചു പുത്തനുടുപ്പും വർണമനോഹരമയ എന്റെ കുടയും ചൂടി കുഞ്ഞു ബാഗും ഏന്തി എന്റെപ്രിയ വിദ്യാലയത്തിലേക്ക് ...ഓർമ്മകൾ കൂടുകുട്ടുന്ന സമയം പുസ്തകതാളിൽ സൂക്ഷിക്കുന്ന മയിൽ പീലികളെപോലെ എന്റെ ഓർമയിൽ സൂക്ഷിക്കാൻ കുറെ നല്ല സുഹൃത്തുക്കളെയും എനിക്ക് സമ്മാനിച്ചു ..ആ നേരം പരിചിതമെന്നു തോന്നിയ ഒരു അമ്മയുടെ ശബ്ദം എൻ കാതിൽ മുഴങ്ങി ...
"ഉണ്ണി ...എന്റെ മോളും ഉണ്ണിയുടെ ഒപ്പമാണ് അവളെ നോക്കികൊളണം ആ അമ്മ എന്ത പറഞ്ഞതെന്ന് മനസിലയിലെങ്കിലും ഞാൻ തലയാട്ടി ..ഒന്നും മിണ്ടാതെ നിന്നു ..ആഴ്ചകളും മാസങ്ങളും കടന്നുപോയി ...എന്നോടൊപ്പം നഴ്സറിയിൽ പഠിച്ചിരുന്ന എന്റെ പ്രിയ കൂട്ടുകാരി...ഇന്നലെ വരെ അവൾ എനിക്ക് വെറുമൊരു കൂട്ടുകാരി മാത്രമായിരുന്നു .. പക്ഷെ ഇന്നവൾ എനിക്ക് ആരൊക്കെയോ ആണ് ..എത്ര ശ്രേമിച്ചിട്ടും ആ മുഖം മനസ്സിൽ നിന്നും മായുന്നില്ല ..ഉറങ്ങുവാനും സാധിക്കുന്നില്ല ..പിറ്റേ ദിവസം ആ മുഖം കാണാൻ ഞാനോടിയെതി ..ഒരുപാടു മുടിയുള്ള ഇടം പല്ലുള്ള ആ സുന്ദരി കുട്ടിയെ എന്റെ ബാല്യകാല സഖിയെ ഞാൻ കണ്ടുമുട്ടി എന്റെ ആദ്യപ്രണയ പുഷ്പ്പം മോട്ടിടതായി തോന്നി.. ഒരുപാടു നാൾ നല്ല സുഹൃത്തുക്കളയിരുന്നെങ്കിലും ഞാനവളോട് എന്റെ ഇഷ്ടം തുറന്നു പറഞ്ഞിരുന്നില്ല ..അങ്ങനെ വർഷങ്ങൾ കടന്നുപോയി ഞങ്ങൾ ഹൈ സ്കൂളിൽ ആയി കൗമര പ്രായത്തിലേക്ക്കടന്നു ..ഇപോൾ ഞങ്ങൾ ഒരുമിച്ചല്ല പഠിക്കുനത് ഒരേ കോബൗണ്ടിൽ രണ്ടു കെട്ടിടങ്ങളിലായി .ആ സമയം ഞാനവളോട് എന്റെ പ്രണയം തുറന്ന പറഞ്ഞ് കൊണ്ട് ഒരു പ്രണയ ലേഖനമേഴുതി
"അല്ലിയിൽ വിരിഞ്ഞ അരിമുല്ല പൂവേ അറിയാതെ നിന്നെ ഞാൻ സ്നേഹിച്ച്പോയി "
അത്അവളുടെ കൂട്ടുകാര് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു പിന്നീടാവൾ എന്നോട് മിണ്ടാതെ ആയി ചിരിക്കാതായി ..8വർഷത്തോളം ഞാനവളുടെ നിഴൽ പോലെ നടന്നിട്ടും ഒരുപരിചിത ഭാവം കാണിച്ചില്ല.. ഇനി എന്തെന്നറിയാത ഇത്രയും നാൾ ഉള്ളില കൊണ്ടുനടനിരുന്ന പ്രണയം നഷ്ടമാകുമെന്നറിഞ്ഞപോൾ ഞാൻഅകേ തളർന്നുപോയി അവൾ എന്നെ പിരിഞ്ഞ ഓരോ നിമിഷവും ഓരോ യുഗം പോലെ മാറി ..മാസങ്ങൾ കടന്നു ഇന്നും ഒരു മറുപടിയകായി ഞാനവളുടെ പിന്നിൽ തന്നെ ..ഇന്നവളുടെ പിറന്നാൾ ദിനമാണ് ..അവളുടെ കൂട്ടുകാരിയുടെ കൈ വശം പിറന്നാൾ മധുരവും ഒരു തുണ്ടുകടലാസും എനികായി നൽകി
"ഇന്നെന്റെ പിറന്നാളാണ് .ഇത് വാങ്ങണം എനിക്ക് ദേഷ്യമൊന്നുമില്ല " അതു വയിച്ചപോളുണ്ടായ അനുഭൂതി പറഞ്ഞറിയിക്കാൻ വയ്യ പിന്നീടുള്ള ദിനങ്ങളെല്ലാം ഞങ്ങളുടെ മാത്രമായി മാറി ഇപ്പോൾ sslc പരീക്ഷ ആകാറായി അതിനിടയിൽ എനിക്ക് ഇന്നും ഉത്തരം കിട്ടാത്ത എന്തോ കാര്യങ്ങൾകൊണ്ട് ഞങ്ങൾ പിരിഞ്ഞു ..പറഞ്ഞു തീർക്കാൻ മാത്രമുണ്ടായിരുന്ന ചെറിയൊരു പരിഭവം ..അവസാനമായി ഞാനവളോട് സംസാരിക്കുംപോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു
പിനീടിതുവരെ ഞാനവളോട് മിണ്ടിയിട്ടില്ല ...ഇപ്പോൾ അവൾ മറ്റാരെയോ വിവാഹം ചെയ്തു സുഖമായി ജീവിക്കുന്നു ...പിന്നീടുള്ള എന്റെ ജീവിതം പല്ലിയുടെ വാൽ പോലെ അറ്റുപൊകുന്നതിനെക്കാൾ നല്ലതായി പലതും വന്നെങ്കിലും എൻറെ മനസ്സ് ചിത്രശലഭത്തിൻറെ ചിറകുപോലെ നഷ്ടമായ ചിറകുമായി ഒന്നുയർന്നു പറക്കനവാതെ ..
..ഇന്നവളുമുണ്ട് ഇതേ സ്കൂളിൽ അവളുടെ മകളെ ചേർക്കാൻ അവളെ പോലെതന്നെ സുന്ദരിയായ മോളും.
ഇന്നു വർഷങ്ങൾക്കു ശേഷം അവളെന്നോട് മിണ്ടി ..എന്റെ മകൻറെ തലയിൽ മൃദുവായി തഴുകികൊണ്ടവൾ പറഞ്ഞു അമ്മുവും മോൻറെ ക്ലാസ്സിൽ ആണ് അവളെ നോക്കികോളണം .....കേട്ടപാതി കേൾക്കാത്തപാതി അവനവളുടെ കൈ പിടിച്ചു അവരുടെതായ ലോകത്തേക്ക് നടന്നപോൾ ...
അവളുടെ അമ്മ പണ്ടു എന്നോട് പറഞ്ഞ അതേ വാക്കുകൾ വീണ്ടും ഇവിടെ തുടങ്ങുന്നു പുതിയൊരു അദ്ധ്യായനവർഷതോടെ ......
.....നിഖിൽ കെ തമ്പി....
No comments:
Post a Comment