Saturday, 21 October 2017

അഴകിയകാവ് ഭഗവതിക്ഷേത്രം

അഴകിയകാവ് ഭഗവതിക്ഷേത്രം പള്ളുരുത്തിയിൽ
സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് .




കിഴക്ക് ദർശനമായി  4 അടി ഉയരമുള്ള  ഭഗവതിയുടെ ദാരു വിഗ്രഹം ആണ് ഇവിടെ പ്രതിഷ്ഠ. 8 ഏക്കർ വിസ്ത്രിതിയിലാണ്  ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ...രാജ ഭരണ കാലത്തെ ശേഷിപ്പുകൾ ആണ് ഇവിടെത്തെ ആചാരങ്ങളിൽ പലതും
മീന ഭരണിയിൽ ഇവിടെ 
ചാന്താട്ടവും നടക്കുന്നു

" ചാന്താട്ടം "

ഭദ്രകാളീക്ഷേത്രങ്ങളിൽ ദേവീപ്രീതിക്കായി നടത്തുന്ന ഒരു ചടങ്ങാണു ചാന്താട്ടം.  
പച്ച തേക്കിൻ കാതൽ, പച്ചക്കർപ്പൂരം, രാമച്ചം, ചന്ദനംതടി, രക്തചന്ദനം, കസ്തൂരി, കുങ്കുമം, എള്ളെണ്ണ എന്നീ അഷ്ടദ്രവ്യങ്ങൾ ചേർത്ത് പ്രത്യേകരീതിയിൽ വാറ്റിയെടുക്കുന്ന ദ്രാവകരൂപത്തിലുള്ള മിശ്രിതം 9 കുടങ്ങളിലാക്കി പൂജിച്ച് ഉച്ചപൂജയുടെ സ്നാനഘട്ടതിൽ മൂലബിംബമായ ദാരുശിൽപ്പത്തിൽ അഭിഷേകം ചെയ്യുന്ന ചടങ്ങാണു ചാന്താട്ടം.

മകര മാസാരമ്പത്തോടെ പാട്ട്‌ താലപ്പൊലി 
മഹോത്സവത്തിന് തുടക്കം കുറിക്കുന്നു ഫെബ്രുവരി 5ന് ആണ് പൊതുവെ സമാപനം

"താലപ്പൊലി"
 കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളിൽ നേർച്ചയായി നടത്തിപ്പോരുന്ന ഒരു ചടങ്ങ് ആണ് താലപ്പൊലി . കുളിച്ച് ശുഭ്രവസ്ത്രങ്ങളും കേരളീയമായ അലങ്കാരവസ്തുക്കളും അണിഞ്ഞ സ്ത്രീകൾ, മുഖ്യമായും ബാലികമാർ, ഓരോ താലത്തിൽ പൂവ്, പൂക്കുല, അരി എന്നിവയോടൊപ്പം ഓരോ ചെറിയ വിളക്കു കത്തിച്ചു കയ്യിലേന്തിക്കൊണ്ട് അണിനിരന്ന് കുരവ, ആർപ്പുവിളി, വാദ്യഘോഷം എന്നിവയോടുകൂടി ക്ഷേത്രത്തെ ചുറ്റിവരുന്ന സമ്പ്രദായം. ഭദ്രകാളി ക്ഷേത്രങ്ങളിൽ പതിവായി നടത്തിവന്നിരുന്നു;  മംഗളകരമായ ദാമ്പത്യത്തിനുവേണ്ടിയുള്ള നേർച്ചയാണിത്. താലംകൊണ്ട് പൊലിക്കുക അഥവാ ഐശ്വര്യം വരുത്തുക എന്നതാണ് ഇതിന്റെ പിന്നിലെ സങ്കല്പം. ഇപ്പോൾ വിവാഹപ്പന്തലിലേക്ക് വധൂവരന്മാരെയും പൊതുവേദികളിലേക്ക് വിശിഷ്ടാതിഥികളെയും ആനയിക്കാൻ താലപ്പൊലി നടത്താറുണ്ട്‌ .

രാജഭരണകാലത്തിന്റെ ഓർമ്മപ്പെടുത്തലാണ് പള്ളുരുത്തി അഴകിയകാവ് ദേവി ക്ഷേത്രത്തിലെ  ഉത്സവങ്ങളോട് അനുബന്ധിച്ച് നടക്കുന്ന പോലീസ് സ്റ്റേഷൻ പറ.  രാജകുടുംബത്തിന്റെ വകയായിരുന്ന  അഴകിയകാവ് ക്ഷേത്രത്തിനു തൊട്ടു മുന്നിൽ ആയിരുന്നു അക്കാലത്തെ വില്ലേജ് ഭരണ കാര്യാലയം (കച്ചേരി) പ്രവർത്തിച്ചിരുന്നത് ക്ഷേത്രത്തിലെ താലപ്പൊലിക്ക് ഭഗവതിയെ എഴുന്നള്ളിച്ചു  ഈ കാര്യാലയ മുറ്റത്ത് പറ നടത്തുന്ന പതിവുണ്ടായിരുന്നു

രാജ ഭരണം മാറിയതോടെ ഈ കാര്യാലയം പോലീസ് സ്റ്റേഷൻ ആയി മാറി പക്ഷേ ആചാരങ്ങൾ മാറിയില്ല
ആഭ്യന്തര വകുപ്പിന്റെ  അനുമതിയോടുകൂടി ഈ
 ആചാരം ഇന്നും നിലനിന്നു പോകുന്നു
കൊച്ചി ദേവസ്വം ബോർഡിന്റെ കീഴിലാണ് എങ്കിലും ഇന്നും രാജഭരണകാലത്തെ ആചാരങ്ങൾ പിൻ തുടർന്നു പോകുന്നു..

" സര്‍വ്വ മംഗള മംഗല്യേ ശിവേ സര്‍വാര്‍ത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ "

*നിഖിൽ തമ്പി*

No comments:

Post a Comment

മൃതസഞ്ജീവിനിക്കായ്..... ഷിമോഗയിലേക്ക്..... (cancer medicine in shimoga)

ഒരു പക്ഷേ ഇത് ഒരു നിയോഗമാകാം.. ചില യാത്രകൾക്ക് ചില പ്രത്യേക ലക്ഷ്യങ്ങൾ കാണും... മൃതസഞ്ജീവിനിക്കായ്..... ഷിമോഗയിലേക്ക്..... ഞണ്ടുക...