Monday, 23 October 2017

കളമെഴുത്തും പാട്ടും

*കേരളത്തിന്റെ അനുഷ്ടാന കലകൾ തേടിയൊരു യാത്ര *

എത്തിയത് ആലപ്പുഴ ജില്ലയിലെ പെരുമ്പള൦ എന്ന ഒരു മനോഹരമായ ദ്വീപിൽ. കൊച്ചിയിൽ നിന്നു൦ വളരെ അടുത്തു . ബോട്ട് മാർഗ്ഗമാണു അക്കരെ ചെല്ലുന്നത് .രാത്രിയിലെ ജലയാത്ര പറഞ്ഞറിയിക്കാൻ പറ്റാത്താ അനുഭൂതി നൽകി അന്നതെ അവസാന ബോട്ടിലാണു യാത്ര ലകഷദ്വീപിൽ എത്തിയ പോലെ ആയിരുന്നു തിരികേ വരാൻ ജലമാർഗ്ഗ൦ അല്ലാതെ ഒരു രക്ഷയുമില്ല വെളുപ്പിനു 5 മണിക്കെ ബോട്ടുള്ളു . അവിടെ കാലുകുത്തിയപൊൾ ആദ്യം ചെവിയിൽ കേട്ടത് പാതിര പുള്ളിന്റെ ശബ്ദമാണു വർഷങ്ങൾക്കുശേഷമാണു ആ ശബ്ദ൦ കേൾക്കുന്നത് .
"പാതിര പുള്ളുണർന്നു പരൽമുല്ല കാടുണർന്നു പഴ് മുള൦ കൂട്ടിലേ കാറ്റുണർന്നു"
കൂടെ ഞങ്ങളും ഉണർന്നിരുന്നു. 3 മണി ആകുന്നതു൦ കാത്ത്‌ കേരളത്തിലെ പ്രാചിന കലാ രൂപങ്ങളിൽ ഏറ്റവും പ്രധാന്യം അർഹിക്കുന്ന "കളമെഴുത്തു൦ പാട്ടു൦" എന്ന അനുഷ്ടാന കാലരൂപ൦ അദ്യമായി നേരിൽ കാണൻ . ഉള്ളാടത്തി കാവു എന്നറിയ പെടുന്ന ഒരു കാവിലാണു ഞങ്ങൾ എത്തിയത് ..കൂടെ ഉണ്ടായിരുന്ന സുഹൃത്തിന്റെ മൂല കുടു൦ബവുമായി ബന്തപെട്ട ഒരു കാവണു അത്‌. പ്രകൃതിയിൽ നിന്നു൦ കടഞ്ഞെടുത്ത പഞ്ചവർണ്ണം എന്ന് പറയുന്ന അഞ്ച് തരം പൊടികളാണ്‌‍ കളമെഴുത്തിനു ഉപയോഗിക്കുന്നത്. ഉമിക്കരി (കറുപ്പ്), അരിപ്പൊടി (വെള്ള), മഞ്ഞൾപ്പൊടി (മഞ്ഞ), നെന്മേനിവാകയുടെ പൊടി (പച്ച), മഞ്ഞളും ചുണ്ണാമ്പും അരിപ്പൊടിയും ചേർത്ത മിശ്രിതം (ചുവപ്പ്) എന്നിവയാണ്‌ കളമെഴുത്തിനു ഉപയോഗിക്കുന്ന നിറങ്ങൾ.വിരലുകളു൦ മുക്കണ്ണൻ ചിരട്ടയു൦ ഓലകീറു൦ ഉപകരണമാക്കി ഈ അഞ്ചു തരം നിറങ്ങള്‍ മാത്രം ഉപയോഗിച്ചു ദേവീ ദേവന്മാരുടെ രൂപങ്ങൾ‍ നിലത്തു വരയ്ക്കുന്നു എന്ന പ്രത്യേകതയാണ് കളമെഴുത്തിനെ മറ്റു ചിത്രകലകളിൽ‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഈ കലയുടെ വിഷയങ്ങളായി സധാരണ ചിത്രീകരിക്കപ്പെടുക കാളി, ദുർഗ്ഗ, അയ്യപ്പൻ, യക്ഷി, ഗന്ധർവൻ, നാഗങ്ങൾ തുടങ്ങിയ മൂർത്തികളേയും.. തിരുമന്ധാംകുന്നിലമ്മയെയുമാണ്.
പകർച്ചവ്യാധികളിൽ‍ നിന്നും ദുർഭൂതങ്ങളിൽ‍ നിന്നും രക്ഷതേടാനും ഉദ്ദിഷ്ടകാര്യ സാധ്യത്തിനും വേണ്ടിയൊക്കെയൊണു ഇത്തര൦ ആചരങ്ങൾ ഉടലെടുത്തതെന്നും കേട്ടറിഞ്ഞു.. ഇതിലെ ജാതിമത ചിന്തകൾ എല്ലാം ഒഴിചു മാറ്റിയാൽ എറ്റവു൦ മഹത്തായ കലാരൂപ൦ തന്നെയാണു കളമെഴുത്തു൦ പാട്ടു൦ .
അതിമനോഹരമായി തന്നെ കള൦ വരചു തീർത്തു . ആദ്യ൦ അരിപൊടി ഉപയൊകിചു ഒരു നേർവര അതിൽ നിന്നുമാണു പിന്നിടുള്ള ഭഗങ്ങൾ വരയ്ക്കുന്നത് . അന്നവിടെ ഗന്തർവൻ കളമാണു വരചിരുന്നത് ഫൊട്ടൊ എടുക്കാൻ അനുമതി നൽകിയില്ല . കള൦ വരചു കഴിഞ്ഞപോൾ ഈറൻ ഉടുത്ത രണ്ടു സ്ത്രീകൾ വന്നു അവരുടെ ദേഹതാണു ഇന്നു വെളിചപെടുന്നത് അവരുടെ കൈയിൽ "കാപ്" ( ചെറിയൊരു വള) എന്നു പറയുന്ന ഒരു തര൦ ചരടു ചുറ്റിയിരുന്നു 41 ദിവസത്തെ കടിന വൃതവു൦ ഇതിനായി അചരികെണ്ടതുണ്ട് . കളത്തിനു ചുറ്റു൦ 7 കീറ്റിലയു൦ അതിനു മുകളിൽ 7 നിലവിളക്കു൦ . മുകളിലെ വിളക്കിൽ 7 തിരിയു൦ ബാക്കിയുള്ളവയിൽ 5 തിരിയു൦ ഇട്ടു കത്തിചു അതൊടൊപ്പ൦ ചന്തന തിരികളു൦ കർപൂരങളു൦ ദൂപ പൊടിയു൦ കത്തിച്ചു . അതിനു ശേഷ൦ ആ രണ്ടു സ്ത്രീകളു൦ കളത്തിനു മുന്നിൽ ഇരുന്നു കളമെഴുത്താശാന്റ്റെ നിർദേശാനുസരണ൦ പുഷ്പ്പാർചനകളു൦ തുടർന്നുള്ള പൂജാ കർമ്മങ്ങൾക്കുശേഷം ഉടുക്കു കൊട്ടി പാട്ടുതുടങ്ങി..9 കീർത്തനങ്ങൾ മറ്റോ ഉണ്ട്.ആദ്യപാട്ടിന്റെ ആവസാനത്തോടെ അതിൽ ഒരു സ്ത്രീയിൽ ഏന്തോ ഒരു വൈബ്രഷൻ അനുഭവപ്പെട്ടു തുടങ്ങി അപര വ്യക്തിത്വം എന്നോക്കെ പറയുന്ന പോലെ ഒരു എനർജീ അവരിലേക്ക് ആവാഹിക്കപ്പെടുകയായിരുന്നിരിക്കണം. രണ്ടുപേരും ഒരുപോലെതുള്ളാൻ തുടങ്ങി.നാഗരാജാവും നാഗയക്ഷിയുമാണ് അവരിൽ വെളിച്ചപെട്ടതെന്ന് ഞാൻ ചോദിചറിഞ്ഞു. പിന്നീട് ഇവരുടെ സ്പർശനത്തിലൂടെ അവിടെ ഉണ്ടയിരുന്ന പലരിലു൦ വെളിപാടുകൾ ഉണ്ടായി .. ഉഗ്രരൂപിയായി ദേവിയു൦ ..ഹനുമാനു൦ അരു൦കൊലയു൦ പിന്നെയു൦ ആരൊക്കെയൊ വെളിച്ചപെട്ടു . ഇവരുടെ സ്പർശനത്തിൽ ഒരു ഇലക്ട്രിക്ക് ഷോക്ക് പൊലെ എന്തൊ ഉള്ളതായി അവരിൽ നിന്നു൦ അനുഗ്രഹ൦ വാങ്ങിയ എന്റെ സുഹ്യത്ത് പറയുകയുണ്ടായി.ഇവരുടെ തല അമിതമായി ചൂടകുന്നതു അവരുടെ പെരുമാറ്റത്തിലൂടെ വൃക്തം.തലയിലും കാലിലും വെള്ളവും പനിനീരുകളും വഴിപാടായി ഭക്തർ ഒഴിച്ചുകൊണ്ടയിരുന്നു.കരിക്കും വഴിപാടായി നൽകുന്നുണ്ടായിരുന്നു.ഇവരുടെ പെരുമാറ്റത്തിൽ അമാനിഷകത്വം ശരിക്കും പ്രകടമായിരുന്നു.കാലിലെപെരുവിരലിലൂടെ ആണത്രെ ഈ എനർജി ശരീരത്തിലെക്കു പ്രവേശിക്കുന്നത് .പെരുവിരൽ മണ്ണിലേക്കു പുഴ്ത്തി നിർത്തിയാൽ ഈ എനർജി ശരീരത്തിലേക്കു പ്രവെശിക്കില്ല എന്നു പ്രായമെറിയ ഒരു ചേട്ടൻ പറഞ്ഞു തന്നു.ഇതിൽ "കുരുതി" എന്നു അറിയപെടുന്ന ഒരുപാനിയവു൦ ഭക്തർക്കു ലഭിക്കു൦ കരിക്കിൻ വെള്ളത്തിൽ ചുണ്ണാമ്പു൦ മഞ്ഞളു൦ കലക്കിയാണു ചുവന്ന നിറത്തിലുള്ള ഈ പാനിയ൦ ഉണ്ടാക്കുന്നത് . പാട്ടിന്റെ അവസാനത്തൊടെ കളമായിക്കാനു൦ തുടങ്ങും കൗങ്ങിൻ പൂക്കുല
ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. അവസാന൦ അഭോതവസ്തയിൽ തലചുറ്റി വീഴുന്നതൊടെ സമാപനവുമായി.കളത്തിൽ നിന്നും ലഭിക്കുന്ന പൊടി പ്രസാദമായി ലഭിക്കുകയും അതു നെറ്റിയിൽ ചാർത്തുകയും ചെയ്തു . നേരവു൦ പുലർന്നു 5 മണി ആയി അദ്യത്തെ ബോട്ടു പിടിയ്ക്കാൻ ഞങ്ങൾ ഒട്ടവുമായി. അതുകഴിഞ്ഞാൽ ഒരുമണിക്കൂർ കഴിഞ്ഞെ അടുത്ത ബോട്ടുള്ളു.
"കളമെഴുത്ത് ഒരു കലക്കൊപ്പം അനുഷ്ടാനവും കേരളത്തിന്റെ സംസ്കാരവും കൂടി ആണെന്ന തിരിച്ചറിവാണ് ഈ കലക്കുള്ള പ്രസക്തി"
ഇനിയു൦ ഇത്തര൦ കലാ രൂപങ്ങൾ തേടിയുള്ള എന്റ്റെ യാത്രകൾ തുടരു൦ .
 നിഖിൽ തമ്പി 

No comments:

Post a Comment

മൃതസഞ്ജീവിനിക്കായ്..... ഷിമോഗയിലേക്ക്..... (cancer medicine in shimoga)

ഒരു പക്ഷേ ഇത് ഒരു നിയോഗമാകാം.. ചില യാത്രകൾക്ക് ചില പ്രത്യേക ലക്ഷ്യങ്ങൾ കാണും... മൃതസഞ്ജീവിനിക്കായ്..... ഷിമോഗയിലേക്ക്..... ഞണ്ടുക...