Monday, 13 November 2017

മൃതസഞ്ജീവിനിക്കായ്..... ഷിമോഗയിലേക്ക്..... (cancer medicine in shimoga)

ഒരു പക്ഷേ ഇത് ഒരു നിയോഗമാകാം..

ചില യാത്രകൾക്ക് ചില പ്രത്യേക ലക്ഷ്യങ്ങൾ കാണും...





മൃതസഞ്ജീവിനിക്കായ്..... ഷിമോഗയിലേക്ക്.....

ഞണ്ടുകൾ കാർന്നു തിന്നുന്നവർക്ക് ആശ്വാസമേകി... ഒരു ദൈവ പുത്രൻ 
പിറവി കൊണ്ടിരിക്കുന്നു അങ്ങ് വടക്ക് .... വഴി കാട്ടാൻ വാൽ നക്ഷത്രങ്ങൾക്കു പകരം GPS ഞങ്ങൾക്ക് വഴി കാട്ടി
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നവ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തയ്ക്ക് പിന്നാമ്പുറത്തെ സത്യത്തെ അന്വേഷിച്ചു നടത്തുന്ന വെറുമൊരു യാത്ര മാത്രമല്ല.... അതിലെ സത്യത്തിനകത്താണ് ഞങ്ങളുടെ പ്രതീക്ഷകളും


നവ മാധ്യമങ്ങളിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ... ഒന്ന് രണ്ട് പേരെ ബന്ധപ്പെട്ട് നോക്കി അവരുടെ അനുഭവം ഞങ്ങളിലും പുതു പ്രതീക്ഷകൾ നൽകി....


രണ്ടാമത് ഒന്ന് ആലോചിക്കാൻ നിൽകാതെ പുറപ്പെട്ടു...
കർണ്ണാടക ജില്ലയിലെ ഷിമോഗയിലെ നാസിപുര എന്ന സ്ഥലത്ത് വൈദ്യ നാരയണ മൂർത്തി എന്നൊരു വൈദ്യർ..

അടുത്തുള്ള കാടുകളിൽ നിന്നോ മറ്റോ ലഭിക്കുന്ന പ്രത്യേക തരം മരങ്ങളുടെ തൊലികളും  ഇലകളിൽ നിന്നുമാണ് ഈ ഔഷധം തയ്യറാക്കുന്നത്...
ആധുനിക വൈദ്യം കൈ ഒഴിഞ്ഞ ഒട്ടനവധി ആളുകൾക്ക് സുഖം പ്രാപിച്ചു എന്നത് '. ഒരു അത്ഭുതമെന്ന് തന്നെ തോന്നിയേക്കം..
കേരള ...തമിഴ്നാട് ...ആധ്രാപ്രദേശ്.. മഹാരാഷ്ട്ര തുടങ്ങിയ
 സംസ്ഥാനങ്ങളിൽ നിന്നും ജനങ്ങളുടെ ഒരു പ്രവാഹം തന്നെയാണ്.. ഇവിടെയ്ക്ക്.. ഏറ്റവും വേദന ജനകമായ കാര്യം കേരളത്തിൽ നിന്നും ആണ് ഏറ്റവും കൂടുതൽ ആൾക്കാർ... മറ്റൊരു പ്രത്യേകത രോഗി കൂടേ വേണ്ട എന്നതാണ്... ഈ മരുന്ന് ലഭിക്കാൻ നല്ല പ്രയാസമാണ് .. കൊച്ചിയിൽ നിന്നും ഏകദേശം 700 km അധികം ദൂരമുണ്ട്  നാസിപുരയിലേക്ക്.. അടുത്ത റയിൽവേ സ്റ്റേഷൻ ഉടുപ്പിയാണ് ഏകദേശം 200 km ദൂരം ഉണ്ട് ഉടുപ്പിയിൽ നിന്നും. ഉടുപ്പിയിൽ ട്രൈയിൻ ഇറങ്ങി.. അനന്തപുരം ബസ്സിൽ കയറണം.. അനന്തപുരത്തു നിന്നും 5 Km ദൂരം ഓട്ടോറിക്ഷയോ മറ്റോ ആശ്രയിച്ചാൽ .. നാസി പുരയിൽ എത്താം... ഞങ്ങൾ കാറിലാണ് പോയത്... ഞങ്ങൾ ഏകദേശം വെളുപ്പിന് 4 മണിയോടെ സ്ഥലത്ത് എത്തി... മരം കൊച്ചുന്ന തണുപ്പിലും ആളുകൾ ആ സമയം മുതൽ ക്യൂവിൽ ഉണ്ട് 12 മണിക്കൂർ ക്യുവിൽ നിന്നാണ് ഈ മരുന്ന് ലഭിച്ചത്.. 
വ്യാഴം ശനി .. ദിവസങ്ങളിൽ 2 മണി മുതലും ഞായർ രാവിലെ 7 മണിമുതലും  ആണ് ഈ മരുന്ന് നൽകുന്നത് ശനിയാഴ്ച രാത്രി ഓടെ എത്തുന്നതാണ് നല്ലത് അതാകുമ്പോൾ രാവിലെ തന്നെ മരുന്ന് ലഭിക്കം ...അധികം നേരം ക്യൂവിൽ നിൽക്കേണ്ടി വരില്ല എന്ന് സാരം
.തിരികേ വരുവാൻ അനന്തപുരം വരെ അവിടെ നിന്നും സൗജന്യ വാഹാനവും ലഭിക്കും.
ഈ മരുന്നിന്റെ വില 400 രുപയാണ്


തിരുവനന്തുപുരം റീജിണൽ ക്യാൻസർ സെന്റ്റിൽ നിന്ന് മടക്കിയവർക്കും
രോഗത്തിന്റെ മൂർദ്ധന്യവസ്ഥയിൽ ഉള്ളവർക്ക് പോലും ഫലം കണ്ടു തുടങ്ങി എന്ന് കേട്ടത് പ്രതീക്ഷാർഹം തന്നെ.

ഇവിടെത്തെ ഒരു പോരായ്മ എന്താണെന്ന് വെച്ചാൽ .. ഇവിടെ ഒരു ടോക്കൺ സംവിധാനം ഏർപ്പാടാക്കിയാൽ.. ആളുകൾക്ക്  ഇത്രയും അധികം ബുദ്ധിമുട്ടേണ്ടി വരില്ല...

ഇതിന്റെ ശാസ്ത്രീയ വശങ്ങളോ ഒന്നും മറ്റും അറിയില്ല.... വിശ്വാസം അതാണ് ഏറ്റവും വലിയ ഔഷധം.




Sri Narsipura Subbaiah Narayana Murthy, A Medicine Man in Shimoga (Shivamogga), Karnataka India

Address:
Mr. N.S. Narayana Murthy
Narasipura, Anandapura,
Via Sagara Tq ,
Shimoga Dist (Karnataka)
Ph: 08183-258033



നിഖിൽ തമ്പി









Thursday, 26 October 2017

ഓർമ്മകളിലൂടെ അക്ഷരമുറ്റത്തേക്ക്



കളിമുറ്റത്തെ കുസൃതികൾക്ക് വിടചൊല്ലി അറിവിന്റെ പുതു ലോകത്തേക്ക് .....

ജൂണ്‍ മാസത്തിലെ ഒരു പെരുമഴയത്ത് ഞാനെന്റ മകനുമായി അറിവിന്റ അക്ഷരമുറ്റത്തേക്ക് അവന്റെ പുതിയ ലോകത്തേക് ....

ഇന്നവൻ വളരെ സന്തോഷവാനാണ് പുത്തനുടുപ്പും പുതിയ ബാഗും അവന്റെ പോപ്പി കുടയുമായി അക്ഷരമുറ്റത്തെ ആദ്യച്ചുവടുകളുറപ്പികാനുള്ള അവന്റെ ആദ്യ യാത്ര .....
ആ പുതുനറുമണങ്ങളിലുടെ ഞാനും യാത്രയായി എന്റെയും ബാല്യകാലത്തേക്ക് ....വർഷങ്ങൾക്കു മുൻപ് ഞാനും എന്റെ അമ്മയുടെ വിരൽതുമ്പിൽ പിടിച്ചു പുത്തനുടുപ്പും വർണമനോഹരമയ എന്റെ കുടയും ചൂടി കുഞ്ഞു ബാഗും ഏന്തി എന്റെപ്രിയ വിദ്യാലയത്തിലേക്ക്‌ ...ഓർമ്മകൾ കൂടുകുട്ടുന്ന സമയം പുസ്തകതാളിൽ സൂക്ഷിക്കുന്ന മയിൽ പീലികളെപോലെ എന്റെ ഓർമയിൽ സൂക്ഷിക്കാൻ കുറെ നല്ല സുഹൃത്തുക്കളെയും എനിക്ക് സമ്മാനിച്ചു ..ആ നേരം പരിചിതമെന്നു തോന്നിയ ഒരു അമ്മയുടെ ശബ്ദം എൻ കാതിൽ മുഴങ്ങി ...

"ഉണ്ണി ...എന്റെ മോളും ഉണ്ണിയുടെ ഒപ്പമാണ് അവളെ നോക്കികൊളണം ആ അമ്മ എന്ത പറഞ്ഞതെന്ന് മനസിലയിലെങ്കിലും ഞാൻ തലയാട്ടി ..ഒന്നും മിണ്ടാതെ നിന്നു ..ആഴ്ചകളും മാസങ്ങളും കടന്നുപോയി ...എന്നോടൊപ്പം നഴ്സറിയിൽ പഠിച്ചിരുന്ന എന്റെ പ്രിയ കൂട്ടുകാരി...ഇന്നലെ വരെ അവൾ എനിക്ക് വെറുമൊരു കൂട്ടുകാരി മാത്രമായിരുന്നു .. പക്ഷെ ഇന്നവൾ എനിക്ക് ആരൊക്കെയോ ആണ് ..എത്ര ശ്രേമിച്ചിട്ടും ആ മുഖം മനസ്സിൽ നിന്നും മായുന്നില്ല ..ഉറങ്ങുവാനും സാധിക്കുന്നില്ല ..പിറ്റേ ദിവസം ആ മുഖം കാണാൻ ഞാനോടിയെതി ..ഒരുപാടു മുടിയുള്ള ഇടം പല്ലുള്ള ആ സുന്ദരി കുട്ടിയെ എന്റെ ബാല്യകാല സഖിയെ ഞാൻ കണ്ടുമുട്ടി എന്റെ ആദ്യപ്രണയ പുഷ്പ്പം മോട്ടിടതായി തോന്നി.. ഒരുപാടു നാൾ നല്ല സുഹൃത്തുക്കളയിരുന്നെങ്കിലും ഞാനവളോട് എന്റെ ഇഷ്ടം തുറന്നു പറഞ്ഞിരുന്നില്ല ..അങ്ങനെ വർഷങ്ങൾ കടന്നുപോയി ഞങ്ങൾ ഹൈ സ്കൂളിൽ ആയി കൗമര പ്രായത്തിലേക്ക്കടന്നു ..ഇപോൾ ഞങ്ങൾ ഒരുമിച്ചല്ല പഠിക്കുനത് ഒരേ കോബൗണ്ടിൽ രണ്ടു കെട്ടിടങ്ങളിലായി .ആ സമയം ഞാനവളോട് എന്റെ പ്രണയം തുറന്ന പറഞ്ഞ്‌ കൊണ്ട് ഒരു പ്രണയ ലേഖനമേഴുതി

"അല്ലിയിൽ വിരിഞ്ഞ അരിമുല്ല പൂവേ അറിയാതെ നിന്നെ ഞാൻ സ്നേഹിച്ച്പോയി "

അത്അവളുടെ കൂട്ടുകാര് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു പിന്നീടാവൾ എന്നോട് മിണ്ടാതെ ആയി ചിരിക്കാതായി ..8വർഷത്തോളം ഞാനവളുടെ നിഴൽ പോലെ നടന്നിട്ടും ഒരുപരിചിത ഭാവം കാണിച്ചില്ല.. ഇനി എന്തെന്നറിയാത ഇത്രയും നാൾ ഉള്ളില കൊണ്ടുനടനിരുന്ന പ്രണയം നഷ്ടമാകുമെന്നറിഞ്ഞപോൾ ഞാൻഅകേ തളർന്നുപോയി അവൾ എന്നെ പിരിഞ്ഞ ഓരോ നിമിഷവും ഓരോ യുഗം പോലെ മാറി ..മാസങ്ങൾ കടന്നു ഇന്നും ഒരു മറുപടിയകായി ഞാനവളുടെ പിന്നിൽ തന്നെ ..ഇന്നവളുടെ പിറന്നാൾ ദിനമാണ് ..അവളുടെ കൂട്ടുകാരിയുടെ കൈ വശം പിറന്നാൾ മധുരവും ഒരു തുണ്ടുകടലാസും എനികായി നൽകി

"ഇന്നെന്റെ പിറന്നാളാണ് .ഇത് വാങ്ങണം എനിക്ക് ദേഷ്യമൊന്നുമില്ല " അതു വയിച്ചപോളുണ്ടായ അനുഭൂതി പറഞ്ഞറിയിക്കാൻ വയ്യ പിന്നീടുള്ള ദിനങ്ങളെല്ലാം ഞങ്ങളുടെ മാത്രമായി മാറി ഇപ്പോൾ sslc പരീക്ഷ ആകാറായി അതിനിടയിൽ എനിക്ക് ഇന്നും ഉത്തരം കിട്ടാത്ത എന്തോ കാര്യങ്ങൾകൊണ്ട് ഞങ്ങൾ പിരിഞ്ഞു ..പറഞ്ഞു തീർക്കാൻ മാത്രമുണ്ടായിരുന്ന ചെറിയൊരു പരിഭവം ..അവസാനമായി ഞാനവളോട് സംസാരിക്കുംപോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു
പിനീടിതുവരെ ഞാനവളോട് മിണ്ടിയിട്ടില്ല ...ഇപ്പോൾ അവൾ മറ്റാരെയോ വിവാഹം ചെയ്തു സുഖമായി ജീവിക്കുന്നു ...പിന്നീടുള്ള എന്റെ ജീവിതം പല്ലിയുടെ വാൽ പോലെ അറ്റുപൊകുന്നതിനെക്കാൾ നല്ലതായി പലതും വന്നെങ്കിലും എൻറെ മനസ്സ് ചിത്രശലഭത്തിൻറെ ചിറകുപോലെ നഷ്ടമായ ചിറകുമായി ഒന്നുയർന്നു പറക്കനവാതെ ..

..ഇന്നവളുമുണ്ട് ഇതേ സ്കൂളിൽ അവളുടെ മകളെ ചേർക്കാൻ അവളെ പോലെതന്നെ സുന്ദരിയായ മോളും.

ഇന്നു വർഷങ്ങൾക്കു ശേഷം അവളെന്നോട് മിണ്ടി ..എന്റെ മകൻറെ തലയിൽ മൃദുവായി തഴുകികൊണ്ടവൾ പറഞ്ഞു അമ്മുവും മോൻറെ ക്ലാസ്സിൽ ആണ് അവളെ നോക്കികോളണം .....കേട്ടപാതി കേൾക്കാത്തപാതി അവനവളുടെ കൈ പിടിച്ചു അവരുടെതായ ലോകത്തേക്ക്‌ നടന്നപോൾ ...
അവളുടെ അമ്മ പണ്ടു എന്നോട് പറഞ്ഞ അതേ വാക്കുകൾ വീണ്ടും ഇവിടെ തുടങ്ങുന്നു പുതിയൊരു അദ്ധ്യായനവർഷതോടെ ......

.....നിഖിൽ കെ തമ്പി....

പൂക്കാത്ത കണികൊന്നകൾ


ഒരു നവവധുവിന്റെ ലാഘവത്തൊടെ അവൾ വലതുകാൽ വെച്ച് ആ പടികൾ കയറി അടഞ്ഞു കിടന്നിരുന്ന ആ വാതിലുകൾ തുറക്കാൻ അവൾക്ക് അൽപം ബലം പ്രയോഗിക്കേണ്ടി വന്നു.
കണ്ണിൽ വീണ പൊടിപടലങ്ങൾ അവളുടെ കണ്ണുകളെ നീരുറവയാക്കി ...
ചിലന്തികൾ ഇരപിടിക്കാനായി നെയ്ത ആ ചതിയുടെ വലകൾ വകഞ്ഞു മാറ്റിയവൾ അകത്തേക്ക് കടന്നു..
മൂകമായിരുന്ന ആ വലിയ വീട്ടിൽ ഇറിച്ചിലുകളുടെ ചിറകടി ശബ്ദം ഉയർന്നു മച്ചിന്റെ വിടവിലൂടെ അകത്തേക്ക് എത്തിയ സൂര്യപ്രകാശം അവൾക്ക് വിളക്കായി മാറി...
മനസ്സും കണ്ണും ഒരുപോലെ ലയിച്ചപ്പോൾ ആ ഇരുണ്ട മുറി അവൾക്ക് കാണമെന്നായി... അവൾ എന്തെന്നില്ലാതെ എന്തൊക്കെയൊ തിരഞ്ഞു നടന്നു... പുറത്തു നിന്ന് നോക്കുന്നവർക്ക് അതൊരു പ്രേതലയമാണ്...
കാടും പടലവും പിടിച്ചു കിടക്കുന്ന മുറ്റം ഉഗ്രവിഷമുള്ള പാമ്പുകളുടെ ആവാസസ്ഥലമായി മാറി... ഇരുട്ടായി കഴിഞ്ഞാൽ അതു വഴിയുള്ള യാത്ര പോലും വിരളം..യക്ഷി കഥകൾക്ക് ഒരു പഞ്ഞവും ഇല്ലാത്ത നാട്.. അത് പോലൊരു ചുറ്റുപാടിൽ ആരും വിശ്വസിച്ചു പോകും യക്ഷിയെ കണ്ടവരുണ്ടെന്നും അവകാശപെടുന്നവർ ധാരളം. അത് കൊണ്ട് പകൽ പോലും അത് വഴിയുള്ള സഞ്ചാരങ്ങൾ കുറവാണ് വളരെ നികൂടതകൾ നിറഞ്ഞൊരു വീട്.

കരിയിലകൾ ഞെരിയുന്ന ശബ്ദം കേട്ടവൾ പരിഭ്രമിച്ചു ചുറ്റും നോക്കി നിൽക്കേ പുറകിൽ നിന്നും ഒരു കൈ അവളുടെ തോളിൽ പതിഞ്ഞു.
ഒരു ഞെട്ടലോടെ അവൾ തിരിഞ്ഞു നോക്കി..

എന്താ ഇഷ്ട്മായോ?
നമ്മുടെ പുതിയ വീട്.... ഉം ഒരുപാട്....

അവന്റെ മാറിൽ തല ചാഞ്ഞ് അവൾ പറഞ്ഞു...

നമ്മൾ രണ്ടു പേരല്ലെ ഉള്ളു... എന്തിന ഇത്ര വലിയ വീട് ഈ വീട്ടിൽ നമ്മൾ തനിച്ചയാത്പ്പോലെ ആകില്ലെ.. ഈ മുറ്റത്ത് ഓടി കളിക്കാൻ ഒരു കുട്ടി കുറുമ്പനെപ്പോലും നമുക്ക് ദൈവം തന്നില്ലല്ലോ... ദൈവം എന്ത് ക്രൂരതയാ നമ്മളോട് കാണിക്കുന്നത് .അതിനു മാത്രം എന്ത് തെറ്റാണ് നമ്മൾ ചെയ്തത്.
അവളെ ആശ്വസിപ്പിച്ചു കൊണ്ടവൻ തന്റെ മാറോടമർത്തി. അവളുടെ മുടിയിഴകൾ തഴുകി കൊണ്ടവൻ പറഞ്ഞു .... ''ദൈവം വലിയവനാണ്..
'ഈ മുറ്റം നിറയെ ഓടി കളിക്കാൻ നമുക്ക് ഒരു പാട് കുരുന്നുകളെ തരും... കണ്ണുനീർ തുടച്ച് കൊണ്ടവൻ പറഞ്ഞു.

ഇരുവരും കൈകോർത്ത് മുറ്റത്തേക്ക് ഇറങ്ങി..

ഏട്ടാ... നമുക്ക് ഇവിടം ഒക്കെ ഒന്ന് വൃത്തിയാക്കേണ്ടേ....

ഉം.... നാളെ തന്നെ ഏർപ്പാടാക്കാം

നി ആ കുഞ്ഞു വീട് കണ്ടോ... അതായിരുന്നു ഈ വിനയചന്ദ്രന്റെ ആദ്യത്തെ കൊട്ടാരം എന്റെ അച്ഛനും അമ്മയുമായി സന്തോഷത്തോടെ കഴിഞ്ഞിരുന്ന വീട്....

" ആ കുഞ്ഞു വീടോ... അവൾ അത്ഭുതത്തോടെ ചോദിച്ചു...

"അതെ "..

വർഷങ്ങൾക്കു മുൻപ് ഞങ്ങളുടെ തറവാടായ ഈ വീട്ടിൽ നിന്നും വീട്ടുകാരുടെ എതിർപ്പിനെ വകവെയ്കാതെ വിവാഹിതരായ അച്ഛനെയും അമ്മയേയും പടിക്കു പുറത്താക്കി... അച്ഛന്റെ അമ്മയുടെ പേരിലായിരുന്ന ഈ സ്ഥലം അച്ഛന്റെ പേരിലേക്ക് നേരത്തേ തന്നെ എഴുതിയിരുന്നതിനാൽ അച്ഛനും അമ്മയ്ക്കും കയറി കിടക്കാനൊരു വീടായി തറവാടിനൊട് ചേർന്നുള്ള ഈ പത്തായപ്പുര... പിന്നീട് വർഷങ്ങൾ കഴിഞ്ഞാണ് മുത്തച്ഛനു അച്ഛനോടുള്ള വിദ്വേഷം മാറിയത്.. അതും അദ്ദേഹത്തിന്റെ മരണശയ്യയിൽ വെച്ച്

മരിക്കാൻ നേരം അദ്ദേഹം മാപ്പപേക്ഷിക്കുന്ന വിധം അച്ഛനെ നോക്കി . അച്ഛൻ നിറകണ്ണുകളോടെ അദ്ദേഹത്തിന്റെ കാൽ തൊട്ടു വന്ദിച്ചു. ആ കാഴ്ച കുഞ്ഞായിരുന്ന എന്റെ കണ്ണുകളെപ്പോലും ഈറനണിയിച്ചു..
എന്തോ ഒരു ചൈതന്യം ആ മുറി വിട്ട് പോകുന്നതായി എനിക്ക് തോന്നി... അമ്മയുടെ ഉറക്കേയുള്ള നിലവിളിയാണ് പിന്നെ ഞാൻ കേട്ടത്

തലയ്ക്ക് ഭാഗത്ത് നിലവിളക്കുo ചന്ദന തിരികളും കത്തിച്ച് വെള്ളത്തുണിയും വിരിച്ച് മുത്തച്ഛനെ കിടത്തിയത് ഞാനോർക്കുന്നു.... ഈ കാണുന്ന കണികൊന്നകൾ എല്ലാം മുത്തച്ഛൻ നട്ടതാണ്... അച്ഛനോടുള്ള ദേഷ്യത്തിന്. മകനെ സ്നേഹിക്കുന്നതിനെക്കാൾ നല്ലത് ഈ മരങ്ങളെ സ്നേഹിക്കുന്നതാണെന്ന് അദ്ദേഹത്തിനു തോന്നി...
'

എന്നും ദു:ഖങ്ങൾ മാത്രം നൽകിയിരുന്ന മകനേക്കാളും പൂത്തുലഞ്ഞു നിൽക്കുന്ന കൊന്ന പൂക്കൾ കാണാൻ അദേഹം ആഗ്രഹിച്ചു മകനേക്കാൾ ഏറെ സ്നേഹത്തോടെ അദ്ദേഹം അവയെ സ്നേഹിച്ചു.

''പൂത്തുലഞ്ഞു നിൽക്കുന്ന കണികൊന്നകൾ ഐശ്വര്യത്തിന്റെ പ്രതീകമായിരുന്നു.''

മുത്തച്ഛന്റെ മരണശേഷം ബിസിനസ്സ് കാര്യങ്ങൾ ഒക്കെ അച്ഛൻ ഏറ്റെടുത്ത് നടത്തി... എന്നെ വിദേശത്ത് അയച്ച് പഠിപ്പിച്ചു.
അങ്ങനെ പൂത്തുലഞ്ഞു നിൽക്കുന്ന കണികൊന്ന പൂക്കൾപ്പോലെ മനോഹരമായി തീർന്നു ഞങ്ങളുടെ ജീവിതവും...

ആ പൂക്കളുടെ ആയുസ്സു പോലെ തന്നെ ആയിരുന്നു ഞങ്ങളുടെ സന്തോഷവും...അധികം വൈകാതെ തന്നെ അച്ഛന്റെ ബിസിനസ്സുകളെല്ലാം തകർന്നു. കടം കൊണ്ടു നിൽക്കാൻ പറ്റാത്ത അവസ്ഥയായി... ഞാൻ ഇതൊന്നും അറിയാതെ അവിടെ ...

അച്ഛനും അമ്മയും മുണ്ടുമുറുക്കി ഉണ്ടുത്ത് എന്നെ പഠിപ്പിച്ചു വലിയ ആളാക്കി...
പഠനം പൂർത്തിയാക്കി തിരികേ വന്ന ഞാൻ ആകേ തളർന്നു പോയി.. എല്ലാം നഷ്ട്ടപ്പെട്ട ആ വയോധികൻ എന്നെ കണ്ടപ്പോൾ യുദ്ധം ജയിച്ചു വന്ന ധീര യോദാവിനെപ്പോലെ എന്നെ സ്വാഗതം ചെയ്തു ...കീരീടവും ചെങ്കോലും നഷ്ട്ടമായ ആ രാജവിനെ ഞാൻ കാൽതൊട്ട് വന്ദിച്ചു എന്നെ അനുഗ്രഹിച്ചു കൊണ്ടദ്ദേഹം പിടിച്ചുയർത്തി.'

പിന്നീടുള്ള ഞങ്ങളുടെ ജീവിതം വാടക വീട്ടിലായിരുന്നു..

അധികം വൈകാതെ തന്നെ ഞങ്ങളുടെ കുടുമ്പമെന്ന കണിക്കൊന്നമരത്തിൽ പിന്നെയും പൂത്തു ഒരായിരം കണികൊന്നകൾ.

വൈകാതെ പിന്നെയുo ആ കുലകളിൽ നിന്നും പൂക്കൾ പൊഴിഞ്ഞു.. എന്റെ അച്ഛനും അമ്മയും എന്നെ തനിച്ചാക്കി യാത്രയായി.
അനാഥനായി തീർന്ന ഞാൻ അങ്ങനെ ഇവിടം വിട്ട് തിരികേ പറന്നു..

.'' പിന്നീടുള്ള കാര്യങ്ങളെല്ലാം ഒരു ഓർമ്മക്കുറിപ്പ് പ്പോലെ അവൻ അയവിറക്കി''

'ആൾക്കുട്ടത്തിനു നടുവിൽ കണ്ട ആമുഖം അന്നവന്റെ ഉറക്കം നഷ്ട്ടപ്പെടുത്തി.''

യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ട്ടപെടുന്ന വിനയൻ ഒരു യാത്രയിൽ വെച്ചാണ് ഇന്നവന്റെ ഉറക്കം നഷ്ട്ടപെടുത്തുന്ന ആ മുഖം അവൻ കാണാനിടയായത്.

വശ്യമനോഹരമായ കണ്ണുകൾ ,ആരേയും കൊതിപ്പിക്കാൻ ത്രാണിയുള്ള കാർക്കുന്തൽ, നിലാവിൻ ശോഭയുള്ള മുഖത്ത് വിരിയുന്ന പാൽ പുഞ്ചിരി.. സ്ത്രിത്വത്തിന്റെ ചേതോഹരത്ത്വം മുഴുവൻ ആ വിശ്വശിൽപ്പി അവളിൽ ഇണക്കിചേർത്തിരിക്കുന്നു..

''അതേ അവൾ സുന്ദരിയാണ് ''

അവൻ മനസ്സിൽ മന്ദ്രിച്ചു.

ആരായിരിക്കാം ആ വിശ്വസുന്ദരി.. അവന്റെ മനസ്സു ഒരു കാന്തിക വലയത്തിൽ അകപ്പെട്ടപ്പോലെ അവളിലേക്ക് അടുക്കാൻ തുടങ്ങി.. അവളെ സ്വന്തമാക്കാൻ അവൻ ആഗ്രഹിച്ചു.അവനെ ഉറക്കം കീഴ്പ്പെടുത്തിയത് അവൻ അറിഞ്ഞില്ല...

പതിവിനു വിപരീതമായി അന്നവൻ നേരം ഒരു പാട് വൈകിയാണ് ഉണർന്നത്.
അവൻ ധൃതിയിൽ ഓഫീസിലേക്ക് പോകാൻ തയ്യാറായി ..

വഴിയിൽ ഒരു കാർ ആക്സിഡന്റിൽപ്പെട്ടു കിടക്കുന്നത് അവന്റെ ശ്രദ്ധയിൽപ്പെട്ടു.ആരും തിരഞ്ഞ് നോക്കാൻ തയ്യാറാകാതെ ഒരു പാവം മനുഷ്യൻ ആ കാറിനുള്ളിൽ മരണത്തോട് മല്ലീടുന്നു.

അത്മാവ് ശരീരത്തെ വെടിയുന്ന ആ ദൃശ്യം പകർത്താനായി ഒരുപാട് ആളുകൾ ചുറ്റും കൂടി.ആരും തന്നെ അദ്ദേഹത്തെ രക്ഷിക്കാൻ മുതിർന്നില്ല..

അദ്ദേഹത്തെ കോരിയെടുത്ത് അവൻ അതിവേഗം ആശ്ചപത്രിയിലാക്കി.. മരണത്തോട് മല്ലിടുന്ന അദ്ദേഹത്തിനു തേരാളിയായി ഡോക്ടർമാരും പടയാളികളായി നഴ്സുമാരും കൂടി ഒടുവിൽ അദ്ദേഹം ആ യുദ്ധത്തിൽ വിജയം വരിച്ചു.

തന്റെ ജിവൻ രക്ഷിച്ച ആ യുവാവിന്റെ മുഖത്തേക്ക് നോക്കി നന്ദി സൂചകമായി കണ്ണുനീർ പൊഴിച്ചു.

അവന്റെ കഥകളറിഞ്ഞ അദ്ദേഹം ഒരു മകനെപ്പോലെ അവനെ സ്നേഹിച്ചു.. അദ്ദേഹത്തിന്റെ ജീവനായ മകളെയും സമ്മാനിച്ചുകൊണ്ടദ്ദേഹം പിന്നെയും പിന്നെയും സ്നേഹം കൊണ്ടവനെ തോൽപ്പിച്ചു കൊണ്ടെയിരുന്നു..

സ്വപ്ന സാക്ഷാത്കാരം എന്നതുപ്പോലെ തന്നെ ആയിരുന്നു അത്. അവന്റെ ഉറക്കം നഷ്ട്ടപ്പെടുത്തിയ ആ സുന്ദരി കുട്ടി തന്നെ ആയിരുന്നു അവന്റെ ഇണയായി തീർന്നത് ...

'സീത'

പഠിച്ചതും വളർന്നതും വിദേശത്തായിരുന്നെങ്കിലും അവളുടെ മനസ്സ് ഒരു നാട്ടിൻ പുറത്തു കാരിയുടെതായിരുന്നു മലയാളത്തെയും ഗ്രാമീണതയേയും അവൾ ഒരുപാട് സ്നേഹിച്ചിരുന്നു.

ഗ്രാമത്തിന്റെ ആ പച്ചപ്പും, വയൽ വരമ്പുകളും തോടുകളും തോപ്പുകളും പുലരുമ്പോഴുള്ള കിളികളുടെ കളകളനാദവും കേൾക്കാനായി അവൾ വെമ്പൽ കൊണ്ടു.ഉയരമുള്ള മരത്തിൽ കൂടുക്കുട്ടുന്ന
പക്ഷികളുടെ രാജാവിനെ പോലെ താനും ഇന്ന് കോൺക്രീറ്റാൽ നിർമ്മിതമായ ഒരു വൻ വൃക്ഷത്തിന്റെ ശിഖിരത്തലുള്ളക്കുട്ടിലാണ് താമസിക്കുന്നത്.

രാത്രിയുടെ കണ്ണുനീർത്തുള്ളികളിൽ കുളിച്ച് സൂര്യന്റെ വരവും കാത്ത് ഒരു നവവധുവിനെ പൊലെ നാണത്താൽ തല താഴ്ത്തി നിൽക്കുന്ന പുൽക്കണത്തെ ചുമ്പിക്കാൻ കൊതിയോടെ എത്തുന്ന പുൽചാടികളെയും, മണമേറും പൂവിൻ മധു നുകരാൻ എത്തുന്ന ചിത്രശലഭങ്ങളെയും.. ആകാശത്തെ സ്നേഹിക്കുന്ന വാനമ്പാടികളെയും കാണാൻ അവൾ വിനയന്റ നാട്ടിലേക്ക് പോകാൻ അവനോട് ആവശ്യപ്പെട്ടു.
അവന്റെ അഗ്രഹവും അത് തന്നെ ആയിരുന്നു നഷ്ട്ടമായ
തന്റെ തറവാട് തിരികെ വാങ്ങി കൊണ്ടാണ് അവൻ നാട്ടിൽ എത്തിയത്.

വിനയന്റെ തിരിച്ചുവരവോടെ  നഷ്ട്ടമായവസന്തം കണികൊന്നകൾക്കും തിരികേ കിട്ടി.... അവനെ വരവേൽക്കാനായി അവയും പൂത്ത് നിന്നു..

ഐശ്വര്യത്തിന്റെ പ്രതീകമായ പൂക്കൾ പൂത്ത് കൊണ്ടു തന്നെയിരുന്നു. സീത ഗർഭിണിയായി ... അങ്ങനെ ഒരു വിഷുദിന പിറവിയൽ രോഹിണി നക്ഷത്രത്തിൽ അവർക്കും പിറന്നു ഒരു കള്ള കൃഷ്ണൻ.. തേജ്വസ്സോടുള്ള കണ്ണുകളോടെ... വശ്യമാർന്ന ചിരിയോടു കൂടി... അവൻ പിന്നെയും ആ മുറ്റം നിറയേ ഒരായിരം പൂക്കൾ വിരിയിച്ചു...

മൂന്ന് വർഷത്തോളമായി തങ്ങൾ കാത്തിരുന്ന അവനെ കിട്ടിയ സന്തോഷത്തിൽ അവർ മതി മറന്നു.. ഉണ്ണി എന്ന പേരിൽ അവൻ വളർന്നു ഒരു കള്ള കണ്ണനായി...

കൊഴിയാത്ത പൂക്കൾപ്പോലെ കൃഷ്ണൻ അവരെ പിന്നെയും അനുഗ്രിച്ചു ഉണ്ണിയ്ക്ക് ഒരു കൂട്ടായി ഒരു സുന്ദരി മോളുകൂടെ ജനിച്ചു.. കണ്ണന്റെ ഭക്തയായി... കണ്ണന്റെ കഴുത്തിലെ മാലയായി തീർന്ന മഞ്ജുളയായി അവളും വളർന്നു.

പിന്നെയും കണി കൊന്നകൾ പൂത്തു കൊണ്ടെയിരുന്നു കൊന്നകൾ പൂക്കാൻ കൊതിക്കുന്ന വിഷുകാലവും വന്നെത്തി... വിഷുവിന് വിശേഷങ്ങൾ രണ്ടാണ്..

ഇന്ന് ഉണ്ണിയുടെ 5ാം ജന്മദിനമാണ് .ജന്മദിനമാണ് .ഇരുവർക്കും പുത്തനുടുപ്പും ഉണ്ണിയ്ക്ക് ജന്മദിന സമ്മാനങ്ങളുമായി അപ്പുപ്പനും അങ്കിൾമാരും കുടുമ്പക്കാരുമൊക്കെ വന്നെത്തി.

ഒരു ഉത്സവതിമിർപ്പെന്ന പോലെ ആഘോഷങ്ങളായി.. തോരണങ്ങൾ തൂക്കി വീടു മുഴുവൻ അലങ്കരിച്ചു.

വിഷുദിനത്തെ വരവേൽക്കാൻ കൊന്ന പൂക്കളും തയ്യാറായി അതിൽ നിന്നും പൂക്കളെടുത്ത് അപ്പുപ്പൻ കണിയും ഒരുക്കി...
' അതിരാവിലെ തന്നെ അപ്പുപ്പൻ ഉണ്ണിയുടെ കണ്ണുകൾ പൊത്തി പൂജ മുറിയിൽ ഒരുക്കിയ കണികാട്ടുവാൻ കൊണ്ടു പോയി ഭക്തി സാന്ദ്രമായ നിമിഷങ്ങൾ അവൻ ആ കുഞ്ഞു കൈകൾ കൂപി കണ്ണനെ വണങ്ങി. അപ്പുപ്പൻ അവന് ഒരു സ്വർണ്ണനാണയം കൈ നീട്ടമായി നൽകി... ജന്മദിനാശംസകളും നേർന്നു..

വേഗം തന്നെ അമ്മ അവനെ കുളിപ്പിച്ച് അപ്പുപ്പന്റെ സമ്മാനമായ കസവിന്റെ കുഞ്ഞുമുണ്ടും നാടനും അണിഞ്ഞ് അവൻ അപ്പുപ്പനൊടൊപ്പം ക്ഷേത്രത്തിലേക്ക് യാത്രയായി...

കണികൊന്നകൾ കൊണ്ടൊരു തുലാഭാരവും അർച്ചനകളും നടത്തി നെറ്റിയിൽ കുറിയുമണിഞ്ഞ് മടങ്ങാൻ നേരം അച്ഛനും അമ്മയും മഞ്ജുളയും കൂടി അവിടെയെത്തി എല്ലാവരും അവന് ജന്മദിനാശംസകൾ നേർന്നു.മഞ്ജുള അവന്റെ കവിളത്ത് പിറന്നാൾ സമ്മാനമായി ഒരു മുത്തം നൽകി കൊണ്ട് പറഞ്ഞു

.''ഹാപ്പി ബെർത്ത് ഡേ ഏട്ടാ.''

അവൻ ചിരിയോടെ നന്ദി സൂചകമായി അവളുടെ നെറ്റിയിൽ ചന്ദന൦ ചാർത്തി....

പിന്നിട് എല്ലാവരും ഒരുമിച്ച് വീട്ടിലേക്ക് മടങ്ങി.. പ്രഭാത ഭക്ഷണവും കഴിച്ച് എല്ലാവരും പല പല ജോലികളിൽ മുഴുകി പെണ്ണുങ്ങൾ ഉച്ചയൂണിന്റെ ഒരുക്കത്തിനായി അടുക്കളയിൽ കയറി...

കൊന്നമരത്തിൽ കെട്ടിയിരുന്ന ഊഞ്ഞാലിൽ മഞ്ജുവും കൂട്ടുകാരും ആടി കൊണ്ടിരുന്നു'....

സദ്യക്കുള്ള വട്ടങ്ങളെല്ലാം തയ്യാറായായി... എല്ലാവരും ഊണുകഴിക്കാൻ വന്നു...

ഉണ്ണിയേ മാത്രം അവിടെയെങ്ങും കണ്ടില്ലാ....

സീത അവനെയും നോക്കി പുറത്തേക്ക് ഇറങ്ങി ഊഞ്ഞാലിൽ ആടികൊണ്ടിരുന്ന മഞ്ജുവിനോട് അവൾ ചോദിച്ചു...

ഉണ്ണി എന്തേ....

കണ്ടില്ല... എട്ടൻ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നില്ലാ..

ഉ൦... ശരി ..നി കളിയൊക്കെ മതയാക്കി നി അകത്തേക്കു കയറു ...മഞ്ജുനെ ശകാരിച്ചു കൊണ്ടവൾ ഉണ്ണിയെ ഉറക്കെ വിളിച്ചു ..

" ഉണ്ണി............... ഉണ്ണി............

നീ എവിടെയാ ....
ഊണു കഴിക്കാൻ നേരമായി കളിയൊക്കെ മതിയാക്കി വാ.....

എത്ര വിളിച്ചിട്ടു൦ അവൻ വിളി കേട്ടില്ലാ ...മുറ്റത്തെവിടെയു൦ അവനെ കാണനുമില്ലാ ....

കണിക്കൊന്നകൾ പൂത്ത് നിൽക്കുന്ന ആ മുറ്റത്തു കൂടി അവൾ അവനെ വിളിച്ച് അലഞ്ഞു കൊണ്ടെയിരുന്നു ..സങ്കടവു൦ ദേഷ്യവു൦ ആയിരുന്ന അവൾക്കു തല ചുറ്റുന്നതായി തോന്നി .. അവൾ ആ കൊന്ന മരത്തിൽ ചാരി നിന്നു ..
പുറകിൽ നിന്നു൦ ഒരു കൈ താങ്ങായി വിനയൻ അവളുടെ അടുത്തെത്തി ....

എന്തു പറ്റീ അവൻ പരിഭ്രമത്തോടെ ചോദിച്ചു ...

ഉണ്ണിയെ ... ഉണ്ണിയെ ഇവിടെങ്ങു൦ കാണാനില്ല..

കാണനില്ലെന്നൊ .... അവൻ എവിടെ പോകാൻ ഇവിടെ വല്ലയിടത്തു൦ കാണു൦ ..നീ വിഷമിക്കാതെ ..
ഞാൻ ഒന്നു നോക്കട്ടേ....

ഇല്ല... ഞാൻ എല്ലായിടത്തും നോക്കി അവനില്ല ... ഇവിടെങ്ങും.. അവൾ പൊട്ടി കരഞ്ഞു....

വിനയേട്ട നമ്മുടെ മോൻ...

നീ വിഷമിക്കാതെ നമുക്ക് നോക്കാം... ആശ്വാസവാക്കുകളോടെ വിനയൻ അവളെ നെഞ്ചോടു ചേർത്തു ...

സീതയുടെ കരച്ചിൽ കേട്ട് അകത്ത് നിന്നും അച്ഛനും അമ്മയും ഓടിയെത്തി...

എന്തു പറ്റി വിനയാ ...

അച്ഛൻ പരിഭ്രമത്തോടെ ചോദിച്ചു..
മറുപടി പറയും മുന്നേ വിനയൻ അച്ഛന്റെ കൈ പിടിച്ചു മുന്നോട്ട് നടന്നു.. പരിഭ്രമവും.. ദു:ഖവും നിറഞ്ഞ മനസ്സോടുകൂടി അവർ നടന്നു... അടുത്തെങ്ങും ആൾ താമസവും ഇല്ല.. പറമ്പിൽ ഒരിടത്തും അവനില്ല..

കൊന്നമരങ്ങൾക്കിടയിലൂടെ അവർ പുറക വശത്തുള്ള കാവിലേക്കു നടന്നു... നടക്കുന്ന വഴിയിൽ അച്ഛൻ പിറന്നാൾ സമ്മാനമായി അവനു നൽകിയ ഹെലികോപ്ററ്ററിന്റെ പെട്ടി കിട്ടി.. ..

വിനയൻ ആശ്വാസത്തോടെ നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു..

അവൻ ഇവിടെയുണ്ട്...

കുറച്ചുക്കുടി മുന്നാട്ട് നടന്നപ്പോൾ അതിന്റെ റിമോർട്ട് കൺട്രോൾക്കുടേ അവനു കിട്ടി...

അവന്റെ മനസ്സിൽ പരിഭ്രമമായി...

ഉണ്ണി.... ഉണ്ണി.....
അവൻ വിളിച്ചു കൊണ്ടെയിരുന്നു.....

പക്ഷേ'.. ഉണ്ണിയേ അവിടെങ്ങും കണ്ടതുമില്ല... അവൻ തിരകേ നടക്കാനൊരുങ്ങിയപ്പോൾ കാവിന്റെ കവാടത്തെ ഒരു പറ്റം പുല്ലുകൾ വകഞ്ഞു. മാറ്റിയതായി കണ്ടു...

അവൻ അങ്കലാപ്പോടെ അതിനുള്ളിലേക്ക് പ്രവേശിച്ചു.. താഴെ വീണ കിടക്കുന്ന ഹെലികോപ്റ്റർ അവന്റെ ശ്രദ്ധയിൽ പെട്ടു... അവൻ അതു കൈലെടുത്ത് മുന്നോട്ട് നടന്നു.. അവനോളം ഉയരമുള്ള ആ പല്ലുകൾ വകഞ്ഞു മാറ്റി.... കാൽ മുന്നോട്ട് വെച്ചപ്പോൾ എന്തോ തട്ടിയതായി അവനു തോന്നി... മൂടിയിരുന്ന പുല്ലുകൾ മാറ്റിയവൻ നോക്കിയപ്പോൾ തന്റെ കഞ്ഞോമനയുടെ കാലുകൾ അവൻ കണ്ടു. അവനിലൂടെ ഒരു മിന്നൽ കടന്നു പോയി... ബോധരഹിതനായി കിടക്കുന്ന ഉണ്ണിയേ കോരിയെടുത്തു..

" അച്ഛാ....................

നമ്മുടെ മോൻ...........

അവന്റെ വാക്കുകൾ അവനു മുഴുവിപ്പിക്കാൻ കഴിഞ്ഞല്ലാ....
അവൻ അതിനുള്ളിൽ നിന്നും പുറത്തേക്ക് ഇറങ്ങി കാർ ലക്ഷ്യമാക്കി ഓടി......

ഈ ദൃശ്യം കാണുന്നതിനു മുൻപേ സീത ബോധരഹിതയായി...

അവർ കാറിനകത്തേക്ക് കയറി...അതിവേഗം കാർ ഓടിച്ചു.. 6. കിലോമീറ്റർ അകലെ ആയിരുന്നു ഹോസ്പിറ്റൽ... കഴിയുന്നതിനേക്കാൾ വേഗത്തിൽ അവർ അവിടെയെത്തി... ഉടൻ തന്നെ അറ്റൻഡർ സ്ട്രക്ചറുമായി വന്നു.. .. അതിൽ കിടത്തി വേഗം തന്നെ ക്യാഷ്വാലിറ്റിയിൽ ..

ഡോക്ടർ വന്നു....

അവനെ പരിശോദിച്ച ശേഷം പുറത്തേക്കിറങ്ങി...

ഡോക്ടറുടെ മുഖത്ത് നിരാശയുടെ ഭാവം നിഴലിച്ചു നിന്നു.....

" അം........ സോ....... റി.........''

ഡോക്ടർ തന്റെ വാക്കുകൾ അവസാനിപ്പിച്ചു കൊണ്ട് ആ കോറിഡോറിലൂടെ നടന്നകന്നു..

വിനയൻ എന്തു ചെയ്യണമെന്നറിയാതെ നിർവികാരഭാവത്തിൽ നിന്നു...

അച്ഛൻ ഉറക്കേ നിലവിളിച്ചു....

അവനെ ആരുപത്തിൽ കാണാൻ ആ വയോധികനു സാധിച്ചില്ല.....
അദ്ദേഹം ഹൃദയം തകർന്ന് ആ വരാന്തയിൽ വീണു....

പോസ്റ്റ്മോർട്ടം കഴിഞ്ഞ് വിഷം തീണ്ടിയതാണെന്ന് ഡോക്ടർമാർ വിധിയെഴുതി....

വിനയന്റെ കണ്ണിൽ നിന്നും പൊഴിഞ്ഞ ആ രക്ത തുള്ളികൾക്ക് മാത്രം ചലനമുണ്ടായി...

നിമിഷങ്ങൾക്കകം തങ്ങൾ ലക്ഷ്യസ്ഥാനത്തെത്തി എന്നു കരുതിയിരുന്ന വിനയന് ആ സ്ഥലത്തു നിന്നും വീട്ടിലേക്കുള്ള ദൂരം യഥാർത്ഥ ദൂരത്തേക്കാൾ കൂടുതലായി തോന്നി...

.'' പൂത്തുലഞ്ഞ് നിന്നിരുന്ന ആ കൊന്നമരങ്ങൾക്കിടയിലൂടെ വെളുത്ത നിറമുള്ള ആ വാഹനം ചുവന്ന നിറമുള്ള ത്രിക്കണ്ണും ചിമ്മി കരഞ്ഞുകൊണ്ട് അകത്തേക്ക് കയറി...

മകനെ നഷ്ടമായ ഒരു അമ്മയുടെ വേദന പറഞ്ഞറിയക്കാൻ വയ്യാ....

''പൂക്കുലയിൽ നിന്നും അടർന്നുവീണ് ' മണ്ണോടലിയുന്ന പൂക്കൾപ്പോലെ നീ എന്തിനെൻ കുലയിൽ നിന്നും അവനെ അടർത്തിയെടുത്തു..''

ആ അമ്മയുടെ വേദന ദൈവത്തോടുള്ള പരിഭവമായി മാറി....

കരഞ്ഞു തളർന്നിരുന്ന സീത ആ ശബ്ദം കേട്ടതും.... അലറി പുറത്തേക്ക് ഓടി...

ആ അമ്മയുടെ കണ്ണിൽ നിന്നും ആണപ്പൊട്ടിയൊഴുകന്ന ആ കണ്ണുനീർത്തുള്ളികൾ അഗ്നിഭാണങ്ങളായി .. ഭൂമിയിൽ പതിഞ്ഞു...

''പിന്നീടോരിക്കലും അത് വഴി വസന്തം വന്നില്ല .....

കണികൊന്നകൾ പൂത്തതുമില്ല.........''


Monday, 23 October 2017

WELCOME_TO_KUMBALANGY


ഗ്രാമീണ ഭംഗിയും സംസ്കാരവും അടുത്തറിയാൻ.

എന്റെ ഗ്രാമങ്ങളിലേക്ക് ഒരു യാത്ര




WELCOME_TO_KUMBALANGY

കേരളത്തിലെ അല്ല ഇന്ത്യയിലെ തന്നെ ആദ്യത്തെ മാതൃക ടൂറിസം വില്ലേജ് എന്ന വിശേഷണം കൊച്ചിയക്ക് സ്വന്തമാക്കി തന്ന ഗ്രാമം.... വേമ്പനാട്ട് കായലിന്റെ കൈവഴിയാൽ ചുറ്റപ്പെട്ട് കിടക്കുന്ന മനോഹരമായ ഒരു കൊച്ചു ദ്വീപ്...
കണ്ടൽകാടുകളും ചീനവലകളും ചെമ്മിൻ കെട്ടുകളും ധാരളമായി കാണുന്ന സ്ഥലം
നഗരത്തിന്റെ തിരക്കിൽ നിന്നും കുറച്ച് മാറി സ്ഥിതിചെയ്യുന്ന സുന്ദരമായ ഗ്രാമം പ്രൊഫസർ 'K.V തോമസ് സാറിന്റെ കഥകളിൽ നർമ്മരസത്തോടെ നിറഞ്ഞിരുന്ന ഗ്രാമം. പാലത്തിന്റെ രണ്ടറ്റവും വേണമെന്ന് ശാഠ്യം പിടച്ചിരുന്നു .. എന്നതുപോലുള്ള ഒരു പാട് കഥകൾ കുമ്പളങ്ങിയ്ക്ക് സ്വന്തമായി തന്നെ ഉണ്ട് ...
ഉറക്കംതൂങ്ങി മരങ്ങളാൽ പ്രകൃതി തന്നെ വരവേൽപ്പ് ഒരുക്കിയിരിക്കുന്ന 'പ്രവേശന കവാടം കുമ്പളങ്ങിയ്ക്ക് മാത്രം സ്വന്തമാണ്.. മത്സ്യ ബന്ധനമാണ് ഇവിടെത്തെ പ്രധാന വരുമാനം... ഇവിടെ ധാരളമായി മത്സ്യം കൃഷി ചെയ്യുന്നു .. കരിമീനും ,ചെമ്മീനും ഞണ്ടും കക്കയിറച്ചിയും തിലാപിയ മീനും ' ("പിലോപ്പി" ഞങ്ങ കൊച്ചിക്കാര് അങ്ങനെയാ പറയാറ്.) ധാരളമായി ലഭിക്കുന്ന സ്ഥലം.. ചരിത്ര പ്രസിദ്ധമായ 'ക്ഷേത്രങ്ങളു പള്ളികളും ഇവിടെയുണ്ട്'. പുരാതനമായ പല കാവുകളുo ' ഈ ഗ്രാമത്തിന്റെ ഉൾത്തടങ്ങളിലേക്ക് പോയൽ കാണാൻ സാധിക്കും
കടലിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ ഉപ്പിന്റെ അംശം ധാരളമായി കാണുന്നു 'അതു കൊണ്ട് തന്നെ കണ്ടൽ കാടുകൾ ധാരളമായി വളരുന്നു. അഴിമുഖങ്ങളിലും ചതുപ്പുകളിലും വളരുന്ന വൃക്ഷങ്ങളും കുറ്റിച്ചെടികളും അടങ്ങുന്ന ആവാസവ്യവസ്ഥകൾ ആണ് കണ്ടൽകാടുകൾ.

കടമ്പ "(മുതലമുള്ള് )

കണ്ടലിന്റെ മറ്റൊരു വിഭാഗഠ കൂടിയായ ഈ ചെടി വളരെ ഔഷധ ഗുണമുള്ളതാണ് എത്ര ആഴമേറിയ മുറിവും നിഷ്പ്രയാസം ഉണക്കാൻ കഴിവുള്ളതാണ്. മുള്ളുകളാൽ ആവരണ ചെയ്തത് കൊണ്ടാണ് കടമ്പ കടക്കൽ എന്ന പഴഞ്ചൊൽ ഇതിൽ നിന്നും രൂപം കൊള്ളാൻ കാരണം

കമ്മട്ടി"

കണ്ടൽകാടുകളുടെ കാവൽഭടൻ എന്നു വിശേഷിപ്പിക്കാം.മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപ്പോലെ അപകടകാരിയാണ് ഇതിന്റെ ചറം.

ഉപ്പത്ത" : എന്നൊരു വിഭാഗ൦ കൂടി ഉണ്ട് .

സുനാമിപ്പോലുള്ള കടൽ ആക്രമങ്ങളെ തടയാൻ പ്പോലും കണ്ടൽകാടുകൾ പ്രാപ്തരാണ് .സൂര്യപ്രകാശത്തിനു നേരെ വളരുന്ന സൂചി വേരുകർ വഴിയാണ് അന്തരിക്ഷത്തിൽ നിന്നും ഇവ ഓക്സിജൻ ആഗീരണം ചെയ്യുന്നത്. ജലത്തിനു ഉപരിതലമായി നിൽക്കുന്ന ധാരളം വായു അറകൾ ഉള്ളതിനാൽ ജലത്തിലെ വായു ലഭ്യതയുടെ കുറവ് പരിഹരിക്കപ്പെടും ആയതിനാൽ മത്സ്യകൃഷിയ്ക്കു ഏറ്റവും അനുയോജ്യമാണ്.

ഉപ്പിന്റെ അംശം ധാരളമായി ഉള്ളതിനാൽ തന്നെ ശുദ്ധ‌ ജലത്തിൽ വളരുന്ന മത്സ്യങ്ങൾ ഇവിടെ കൃഷി ചെയ്യാൻ സാധ്യമല്ല. വർഷക്കാലത്ത് മാത്രമേ ശുദ്ധജലം ലഭിക്കുകയുള്ളു.മീനച്ചിൽ ആറിലെ ജലം തണ്ണീർമുക്കം ബണ്ട് വഴിയാണ് കടത്തിവിടുന്നത് വർഷക്കാലത്ത് മാത്രമേ 'ഈ ഷട്ടർ തുറക്കുകയുള്ളൂ.

കണ്ടകടവ്

കുമ്പളങ്ങിയിലെ ഏറ്റവും മനോഹാരിതമെന്നു എനിക്ക് തോന്നിയ സ്ഥലം ..
പാടങ്ങളുടെ നടുവിലൂടെ ഒരു കിലോമീറ്റർ എന്തോ നീളത്തിൽ കിടക്കുന്ന സ്ഥലം. ഈ പാടങ്ങളിൽ പൊക്കാളി കൃഷിയും ചെയ്യുന്നുണ്ട്. എടുത്തു പറയേണ്ട ഒരു കാര്യം നമ്മളേ പോലുളള സഞ്ചാരി പക്ഷികളുടെ ആവാസകേന്ദ്രം കുടിയാണ് ഈ സ്ഥല൦ .രാജ്യങ്ങളും വൻകരകളം താണ്ടി സഞ്ചരിക്കുന്ന വിവിധയിനങ്ങളിൽ ഉള്ള ധാരളം പക്ഷികളെ ഇവിടെ കാണാൻ സാധിക്കുന്നു .

അനുദിനം വളർന്ന് കൊണ്ടിരിക്കുന്ന നഗരമാണ് കൊച്ചി. ഇവിടെ ശുദ്ധവായു ലഭിക്കുന്ന ഒരേ ഒരു സ്ഥലമാണെന്ന് കൂടി വേണങ്കിൽ കൂട്ടിചേർക്കാം..

നൂറോളം വരുന്ന ചീനവലകളും കണ്ടൽകാടുകളും ,മത്സ്യ കെട്ടുകളുo, കായൽ പരപ്പുകളുo ,ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് അപുർവ്വ ദൃശവിരുന്ന് ഒരുക്കന്നു. കായൽ മത്സ്യങ്ങളുടെ രുചി ഭേതവും അനുഭവിച്ചറിയുകയും ചെയ്യാം..

ഇനിയു൦ എന്റ്റെ യാത്രകൾ തുടരു൦

നിഖിൽ തമ്പി




ഫോട്ടോസ്.കടപാട്  ഫെയ്സ്സ് ബുക്ക്

കളമെഴുത്തും പാട്ടും

*കേരളത്തിന്റെ അനുഷ്ടാന കലകൾ തേടിയൊരു യാത്ര *

എത്തിയത് ആലപ്പുഴ ജില്ലയിലെ പെരുമ്പള൦ എന്ന ഒരു മനോഹരമായ ദ്വീപിൽ. കൊച്ചിയിൽ നിന്നു൦ വളരെ അടുത്തു . ബോട്ട് മാർഗ്ഗമാണു അക്കരെ ചെല്ലുന്നത് .രാത്രിയിലെ ജലയാത്ര പറഞ്ഞറിയിക്കാൻ പറ്റാത്താ അനുഭൂതി നൽകി അന്നതെ അവസാന ബോട്ടിലാണു യാത്ര ലകഷദ്വീപിൽ എത്തിയ പോലെ ആയിരുന്നു തിരികേ വരാൻ ജലമാർഗ്ഗ൦ അല്ലാതെ ഒരു രക്ഷയുമില്ല വെളുപ്പിനു 5 മണിക്കെ ബോട്ടുള്ളു . അവിടെ കാലുകുത്തിയപൊൾ ആദ്യം ചെവിയിൽ കേട്ടത് പാതിര പുള്ളിന്റെ ശബ്ദമാണു വർഷങ്ങൾക്കുശേഷമാണു ആ ശബ്ദ൦ കേൾക്കുന്നത് .
"പാതിര പുള്ളുണർന്നു പരൽമുല്ല കാടുണർന്നു പഴ് മുള൦ കൂട്ടിലേ കാറ്റുണർന്നു"
കൂടെ ഞങ്ങളും ഉണർന്നിരുന്നു. 3 മണി ആകുന്നതു൦ കാത്ത്‌ കേരളത്തിലെ പ്രാചിന കലാ രൂപങ്ങളിൽ ഏറ്റവും പ്രധാന്യം അർഹിക്കുന്ന "കളമെഴുത്തു൦ പാട്ടു൦" എന്ന അനുഷ്ടാന കാലരൂപ൦ അദ്യമായി നേരിൽ കാണൻ . ഉള്ളാടത്തി കാവു എന്നറിയ പെടുന്ന ഒരു കാവിലാണു ഞങ്ങൾ എത്തിയത് ..കൂടെ ഉണ്ടായിരുന്ന സുഹൃത്തിന്റെ മൂല കുടു൦ബവുമായി ബന്തപെട്ട ഒരു കാവണു അത്‌. പ്രകൃതിയിൽ നിന്നു൦ കടഞ്ഞെടുത്ത പഞ്ചവർണ്ണം എന്ന് പറയുന്ന അഞ്ച് തരം പൊടികളാണ്‌‍ കളമെഴുത്തിനു ഉപയോഗിക്കുന്നത്. ഉമിക്കരി (കറുപ്പ്), അരിപ്പൊടി (വെള്ള), മഞ്ഞൾപ്പൊടി (മഞ്ഞ), നെന്മേനിവാകയുടെ പൊടി (പച്ച), മഞ്ഞളും ചുണ്ണാമ്പും അരിപ്പൊടിയും ചേർത്ത മിശ്രിതം (ചുവപ്പ്) എന്നിവയാണ്‌ കളമെഴുത്തിനു ഉപയോഗിക്കുന്ന നിറങ്ങൾ.വിരലുകളു൦ മുക്കണ്ണൻ ചിരട്ടയു൦ ഓലകീറു൦ ഉപകരണമാക്കി ഈ അഞ്ചു തരം നിറങ്ങള്‍ മാത്രം ഉപയോഗിച്ചു ദേവീ ദേവന്മാരുടെ രൂപങ്ങൾ‍ നിലത്തു വരയ്ക്കുന്നു എന്ന പ്രത്യേകതയാണ് കളമെഴുത്തിനെ മറ്റു ചിത്രകലകളിൽ‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഈ കലയുടെ വിഷയങ്ങളായി സധാരണ ചിത്രീകരിക്കപ്പെടുക കാളി, ദുർഗ്ഗ, അയ്യപ്പൻ, യക്ഷി, ഗന്ധർവൻ, നാഗങ്ങൾ തുടങ്ങിയ മൂർത്തികളേയും.. തിരുമന്ധാംകുന്നിലമ്മയെയുമാണ്.
പകർച്ചവ്യാധികളിൽ‍ നിന്നും ദുർഭൂതങ്ങളിൽ‍ നിന്നും രക്ഷതേടാനും ഉദ്ദിഷ്ടകാര്യ സാധ്യത്തിനും വേണ്ടിയൊക്കെയൊണു ഇത്തര൦ ആചരങ്ങൾ ഉടലെടുത്തതെന്നും കേട്ടറിഞ്ഞു.. ഇതിലെ ജാതിമത ചിന്തകൾ എല്ലാം ഒഴിചു മാറ്റിയാൽ എറ്റവു൦ മഹത്തായ കലാരൂപ൦ തന്നെയാണു കളമെഴുത്തു൦ പാട്ടു൦ .
അതിമനോഹരമായി തന്നെ കള൦ വരചു തീർത്തു . ആദ്യ൦ അരിപൊടി ഉപയൊകിചു ഒരു നേർവര അതിൽ നിന്നുമാണു പിന്നിടുള്ള ഭഗങ്ങൾ വരയ്ക്കുന്നത് . അന്നവിടെ ഗന്തർവൻ കളമാണു വരചിരുന്നത് ഫൊട്ടൊ എടുക്കാൻ അനുമതി നൽകിയില്ല . കള൦ വരചു കഴിഞ്ഞപോൾ ഈറൻ ഉടുത്ത രണ്ടു സ്ത്രീകൾ വന്നു അവരുടെ ദേഹതാണു ഇന്നു വെളിചപെടുന്നത് അവരുടെ കൈയിൽ "കാപ്" ( ചെറിയൊരു വള) എന്നു പറയുന്ന ഒരു തര൦ ചരടു ചുറ്റിയിരുന്നു 41 ദിവസത്തെ കടിന വൃതവു൦ ഇതിനായി അചരികെണ്ടതുണ്ട് . കളത്തിനു ചുറ്റു൦ 7 കീറ്റിലയു൦ അതിനു മുകളിൽ 7 നിലവിളക്കു൦ . മുകളിലെ വിളക്കിൽ 7 തിരിയു൦ ബാക്കിയുള്ളവയിൽ 5 തിരിയു൦ ഇട്ടു കത്തിചു അതൊടൊപ്പ൦ ചന്തന തിരികളു൦ കർപൂരങളു൦ ദൂപ പൊടിയു൦ കത്തിച്ചു . അതിനു ശേഷ൦ ആ രണ്ടു സ്ത്രീകളു൦ കളത്തിനു മുന്നിൽ ഇരുന്നു കളമെഴുത്താശാന്റ്റെ നിർദേശാനുസരണ൦ പുഷ്പ്പാർചനകളു൦ തുടർന്നുള്ള പൂജാ കർമ്മങ്ങൾക്കുശേഷം ഉടുക്കു കൊട്ടി പാട്ടുതുടങ്ങി..9 കീർത്തനങ്ങൾ മറ്റോ ഉണ്ട്.ആദ്യപാട്ടിന്റെ ആവസാനത്തോടെ അതിൽ ഒരു സ്ത്രീയിൽ ഏന്തോ ഒരു വൈബ്രഷൻ അനുഭവപ്പെട്ടു തുടങ്ങി അപര വ്യക്തിത്വം എന്നോക്കെ പറയുന്ന പോലെ ഒരു എനർജീ അവരിലേക്ക് ആവാഹിക്കപ്പെടുകയായിരുന്നിരിക്കണം. രണ്ടുപേരും ഒരുപോലെതുള്ളാൻ തുടങ്ങി.നാഗരാജാവും നാഗയക്ഷിയുമാണ് അവരിൽ വെളിച്ചപെട്ടതെന്ന് ഞാൻ ചോദിചറിഞ്ഞു. പിന്നീട് ഇവരുടെ സ്പർശനത്തിലൂടെ അവിടെ ഉണ്ടയിരുന്ന പലരിലു൦ വെളിപാടുകൾ ഉണ്ടായി .. ഉഗ്രരൂപിയായി ദേവിയു൦ ..ഹനുമാനു൦ അരു൦കൊലയു൦ പിന്നെയു൦ ആരൊക്കെയൊ വെളിച്ചപെട്ടു . ഇവരുടെ സ്പർശനത്തിൽ ഒരു ഇലക്ട്രിക്ക് ഷോക്ക് പൊലെ എന്തൊ ഉള്ളതായി അവരിൽ നിന്നു൦ അനുഗ്രഹ൦ വാങ്ങിയ എന്റെ സുഹ്യത്ത് പറയുകയുണ്ടായി.ഇവരുടെ തല അമിതമായി ചൂടകുന്നതു അവരുടെ പെരുമാറ്റത്തിലൂടെ വൃക്തം.തലയിലും കാലിലും വെള്ളവും പനിനീരുകളും വഴിപാടായി ഭക്തർ ഒഴിച്ചുകൊണ്ടയിരുന്നു.കരിക്കും വഴിപാടായി നൽകുന്നുണ്ടായിരുന്നു.ഇവരുടെ പെരുമാറ്റത്തിൽ അമാനിഷകത്വം ശരിക്കും പ്രകടമായിരുന്നു.കാലിലെപെരുവിരലിലൂടെ ആണത്രെ ഈ എനർജി ശരീരത്തിലെക്കു പ്രവേശിക്കുന്നത് .പെരുവിരൽ മണ്ണിലേക്കു പുഴ്ത്തി നിർത്തിയാൽ ഈ എനർജി ശരീരത്തിലേക്കു പ്രവെശിക്കില്ല എന്നു പ്രായമെറിയ ഒരു ചേട്ടൻ പറഞ്ഞു തന്നു.ഇതിൽ "കുരുതി" എന്നു അറിയപെടുന്ന ഒരുപാനിയവു൦ ഭക്തർക്കു ലഭിക്കു൦ കരിക്കിൻ വെള്ളത്തിൽ ചുണ്ണാമ്പു൦ മഞ്ഞളു൦ കലക്കിയാണു ചുവന്ന നിറത്തിലുള്ള ഈ പാനിയ൦ ഉണ്ടാക്കുന്നത് . പാട്ടിന്റെ അവസാനത്തൊടെ കളമായിക്കാനു൦ തുടങ്ങും കൗങ്ങിൻ പൂക്കുല
ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. അവസാന൦ അഭോതവസ്തയിൽ തലചുറ്റി വീഴുന്നതൊടെ സമാപനവുമായി.കളത്തിൽ നിന്നും ലഭിക്കുന്ന പൊടി പ്രസാദമായി ലഭിക്കുകയും അതു നെറ്റിയിൽ ചാർത്തുകയും ചെയ്തു . നേരവു൦ പുലർന്നു 5 മണി ആയി അദ്യത്തെ ബോട്ടു പിടിയ്ക്കാൻ ഞങ്ങൾ ഒട്ടവുമായി. അതുകഴിഞ്ഞാൽ ഒരുമണിക്കൂർ കഴിഞ്ഞെ അടുത്ത ബോട്ടുള്ളു.
"കളമെഴുത്ത് ഒരു കലക്കൊപ്പം അനുഷ്ടാനവും കേരളത്തിന്റെ സംസ്കാരവും കൂടി ആണെന്ന തിരിച്ചറിവാണ് ഈ കലക്കുള്ള പ്രസക്തി"
ഇനിയു൦ ഇത്തര൦ കലാ രൂപങ്ങൾ തേടിയുള്ള എന്റ്റെ യാത്രകൾ തുടരു൦ .
 നിഖിൽ തമ്പി 

Saturday, 21 October 2017

അഴകിയകാവ് ഭഗവതിക്ഷേത്രം

അഴകിയകാവ് ഭഗവതിക്ഷേത്രം പള്ളുരുത്തിയിൽ
സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് .




കിഴക്ക് ദർശനമായി  4 അടി ഉയരമുള്ള  ഭഗവതിയുടെ ദാരു വിഗ്രഹം ആണ് ഇവിടെ പ്രതിഷ്ഠ. 8 ഏക്കർ വിസ്ത്രിതിയിലാണ്  ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ...രാജ ഭരണ കാലത്തെ ശേഷിപ്പുകൾ ആണ് ഇവിടെത്തെ ആചാരങ്ങളിൽ പലതും
മീന ഭരണിയിൽ ഇവിടെ 
ചാന്താട്ടവും നടക്കുന്നു

" ചാന്താട്ടം "

ഭദ്രകാളീക്ഷേത്രങ്ങളിൽ ദേവീപ്രീതിക്കായി നടത്തുന്ന ഒരു ചടങ്ങാണു ചാന്താട്ടം.  
പച്ച തേക്കിൻ കാതൽ, പച്ചക്കർപ്പൂരം, രാമച്ചം, ചന്ദനംതടി, രക്തചന്ദനം, കസ്തൂരി, കുങ്കുമം, എള്ളെണ്ണ എന്നീ അഷ്ടദ്രവ്യങ്ങൾ ചേർത്ത് പ്രത്യേകരീതിയിൽ വാറ്റിയെടുക്കുന്ന ദ്രാവകരൂപത്തിലുള്ള മിശ്രിതം 9 കുടങ്ങളിലാക്കി പൂജിച്ച് ഉച്ചപൂജയുടെ സ്നാനഘട്ടതിൽ മൂലബിംബമായ ദാരുശിൽപ്പത്തിൽ അഭിഷേകം ചെയ്യുന്ന ചടങ്ങാണു ചാന്താട്ടം.

മകര മാസാരമ്പത്തോടെ പാട്ട്‌ താലപ്പൊലി 
മഹോത്സവത്തിന് തുടക്കം കുറിക്കുന്നു ഫെബ്രുവരി 5ന് ആണ് പൊതുവെ സമാപനം

"താലപ്പൊലി"
 കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളിൽ നേർച്ചയായി നടത്തിപ്പോരുന്ന ഒരു ചടങ്ങ് ആണ് താലപ്പൊലി . കുളിച്ച് ശുഭ്രവസ്ത്രങ്ങളും കേരളീയമായ അലങ്കാരവസ്തുക്കളും അണിഞ്ഞ സ്ത്രീകൾ, മുഖ്യമായും ബാലികമാർ, ഓരോ താലത്തിൽ പൂവ്, പൂക്കുല, അരി എന്നിവയോടൊപ്പം ഓരോ ചെറിയ വിളക്കു കത്തിച്ചു കയ്യിലേന്തിക്കൊണ്ട് അണിനിരന്ന് കുരവ, ആർപ്പുവിളി, വാദ്യഘോഷം എന്നിവയോടുകൂടി ക്ഷേത്രത്തെ ചുറ്റിവരുന്ന സമ്പ്രദായം. ഭദ്രകാളി ക്ഷേത്രങ്ങളിൽ പതിവായി നടത്തിവന്നിരുന്നു;  മംഗളകരമായ ദാമ്പത്യത്തിനുവേണ്ടിയുള്ള നേർച്ചയാണിത്. താലംകൊണ്ട് പൊലിക്കുക അഥവാ ഐശ്വര്യം വരുത്തുക എന്നതാണ് ഇതിന്റെ പിന്നിലെ സങ്കല്പം. ഇപ്പോൾ വിവാഹപ്പന്തലിലേക്ക് വധൂവരന്മാരെയും പൊതുവേദികളിലേക്ക് വിശിഷ്ടാതിഥികളെയും ആനയിക്കാൻ താലപ്പൊലി നടത്താറുണ്ട്‌ .

രാജഭരണകാലത്തിന്റെ ഓർമ്മപ്പെടുത്തലാണ് പള്ളുരുത്തി അഴകിയകാവ് ദേവി ക്ഷേത്രത്തിലെ  ഉത്സവങ്ങളോട് അനുബന്ധിച്ച് നടക്കുന്ന പോലീസ് സ്റ്റേഷൻ പറ.  രാജകുടുംബത്തിന്റെ വകയായിരുന്ന  അഴകിയകാവ് ക്ഷേത്രത്തിനു തൊട്ടു മുന്നിൽ ആയിരുന്നു അക്കാലത്തെ വില്ലേജ് ഭരണ കാര്യാലയം (കച്ചേരി) പ്രവർത്തിച്ചിരുന്നത് ക്ഷേത്രത്തിലെ താലപ്പൊലിക്ക് ഭഗവതിയെ എഴുന്നള്ളിച്ചു  ഈ കാര്യാലയ മുറ്റത്ത് പറ നടത്തുന്ന പതിവുണ്ടായിരുന്നു

രാജ ഭരണം മാറിയതോടെ ഈ കാര്യാലയം പോലീസ് സ്റ്റേഷൻ ആയി മാറി പക്ഷേ ആചാരങ്ങൾ മാറിയില്ല
ആഭ്യന്തര വകുപ്പിന്റെ  അനുമതിയോടുകൂടി ഈ
 ആചാരം ഇന്നും നിലനിന്നു പോകുന്നു
കൊച്ചി ദേവസ്വം ബോർഡിന്റെ കീഴിലാണ് എങ്കിലും ഇന്നും രാജഭരണകാലത്തെ ആചാരങ്ങൾ പിൻ തുടർന്നു പോകുന്നു..

" സര്‍വ്വ മംഗള മംഗല്യേ ശിവേ സര്‍വാര്‍ത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ "

*നിഖിൽ തമ്പി*

മൃതസഞ്ജീവിനിക്കായ്..... ഷിമോഗയിലേക്ക്..... (cancer medicine in shimoga)

ഒരു പക്ഷേ ഇത് ഒരു നിയോഗമാകാം.. ചില യാത്രകൾക്ക് ചില പ്രത്യേക ലക്ഷ്യങ്ങൾ കാണും... മൃതസഞ്ജീവിനിക്കായ്..... ഷിമോഗയിലേക്ക്..... ഞണ്ടുക...